പത്തനംതിട്ട പുരയിടത്തിൽകാവിലെ മഞ്ജു എന്ന വീട്ടമ്മുടെ ജീവിതം തന്നെ മാറ്റി മറിച്ചത് പത്തു മണി ചെടികളാണ് .വെറുമെരു കൗതുകത്തിനാണ് പഴയ ചെടിച്ചട്ടികളിൽ നട്ട ഏതാനും ചെടികളിൽ പൂക്കൾ വിടന്നപ്പോൾ ഫോട്ടോ എടുത്ത് ഫെയിസ് ബുക്കിൽ ഇട്ടത്.ഇതു കണ്ട് ഒട്ടേറെ പേർ പത്തു മണി ചെടികളുടെ തണ്ട് ആവശ്യപ്പെട്ടതോടെ ഇവയുടെ പല നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കളുള്ള ഇനങ്ങൾ സുഹൃത്തുക്കളിൽ നിന്ന് തായ്ലൻറിൽ നിന്നു വരെ വാങ്ങി നടുകയാരിന്നു.ഇപ്പോൾ നൂറിലധികം വൈവിധ്യമാർന്ന ഇനങ്ങളാണ് ഇവരുടെ ശേഖരത്തിലുള്ളത്. ചെടിച്ചട്ടികളിലും, പഴയ പാത്രങ്ങളിലും ,കവറുകളിലുമെല്ലാം അവ വർണ്ണ വിസ്മയം തീർക്കുന്നു.
പത്തു മണി ചെടികൾ വളരെ ആയാസ രഹിതമായി വളർത്താമെന്ന് ഇവർ പറയുന്നു.മേൽ മണ്ണും മണ്ണും ഉണങ്ങി പൊടിഞ്ഞ ചാണകപ്പെടിയും കലർത്തിയ മിശ്രിതത്തിൽ ചകിരിച്ചോർ കലത്തി ചെടിച്ചട്ടികളിൽ നിറച്ച് വള്ളി തലപ്പുകൾ നുള്ളി നട്ട് നന നൽകുന്നു.പെട്ടെന്നു വേരുകൾ മുളച്ച് വളരുന്ന ഇവ ഒരു മാസത്തിനുള്ളിൽ പുഷ്പിച്ച് തുടങ്ങും.
രണ്ട് വ്യത്യസ്ഥ ഇനം പത്തു മണി ചെടികളുടെ പൂക്കൾ തമ്മിൽ പരാഗണം നടത്തി പുതിയ ചെടികൾ സൃഷ്ടിച്ചെടുക്കുന്നതിലും മഞ്ജു വിഗദ്ധയാണ്.
പിറ്റൂണി ,ജെറേനിയം, ഡാലിയ തുടങ്ങിയ ചെടികളുടെ ശേഖരവും ഇവരുടെ വി .വി ഗാർഡനിലുണ്ട്. ചെടികളോടുള്ള ഇഷ്ടം ജീവിത മാർഗ്ഗം സമ്മാനിച്ചതിലുള്ള സന്തോഷത്തിലാണ് മഞ്ജു .ഫോൺ: 9562003503 .
തയ്യാറാക്കിയത്: രാജേഷ് കാരാപ്പള്ളിൽ .
Discussion about this post