തെങ്ങിന് നല്ല വിളവ് ലഭിക്കാനും രോഗപ്രതിരോധ ശേഷിയോടെ വളരാനും നല്ല ഇനം തൈകൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
9 മാസം മുതൽ ഒരു വർഷം വരെ പ്രായമായ തൈകളാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. ഒമ്പതു മാസമായ തൈളാണെങ്കിൽ കുറഞ്ഞത് നാല് ഇലകളെങ്കിലും ഉണ്ടാകണം. ഒരു വർഷം പ്രായമായ തൈകൾക്ക് ആറ് മുതൽ എട്ട് ഇലകൾ വരെ ഉണ്ടാകണം.
വേഗത്തിൽ മുളച്ചതും പെട്ടെന്ന് വളർന്നതുമായ തൈകളാണ് നടാൻ ഉത്തമം. നട്ട് ആറുമാസത്തിനുള്ളിൽ മുളച്ചവയായിരിക്കണം.
തൈയുടെ ചുവട്ടിൽ തേങ്ങയോട് ചേർന്നുള്ള ഭാഗത്തിന്റെ വണ്ണം (കണ്ണാടി കനം അഥവാ കോളർ വണ്ണം) 10 മുതൽ 12 സെന്റീമീറ്റർ വരെ ഉണ്ടായിരിക്കണം.
കുറിയ ഇനം തൈകളുടെ ഉയരം 80 സെന്റീമീറ്റരും സങ്കരയിനം തൈകളുടെ ഉയരം 100 സെന്റീമീറ്ററും ഉണ്ടായിരിക്കണം.
നേരത്തേ ഓലക്കാലുകൾ വിരിയുന്ന തൈകളാണ് നടാനായി നല്ലത്.
Discussion about this post