ഉയര്‍ന്ന നിലവാരത്തിലുള്ള നാരങ്ങ നമ്മുടെ നാട്ടില്‍ സുലഭമല്ലാത്തതിനാല്‍ യുറേക്ക ബ്രാന്‍ഡ് നാരങ്ങ ഇറക്കുമതി നടത്തും. അര്‍ജന്റീനയില്‍ നിന്നാണ് ഐജി ഇന്റര്‍നാഷണല്‍ യുറേക്ക നാരങ്ങ ഇറക്കുമതി നടത്തുക.
ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഉപയോഗത്തിനാണ് നാരങ്ങയുടെ ഇറക്കുമതി. വലുപ്പം കൊണ്ടും മഞ്ഞനിറം കൊണ്ടും ഉളളില്‍ അടങ്ങിയിരിക്കുന്ന നീരു കൊണ്ടും ആഗോള വിപണിയില്‍ പേര് കേട്ടതാണ് യുറേക്ക. കുരുവില്ലാത്ത ഇനമായ യുറേക്ക നാരങ്ങ ഇന്ത്യയില്‍ കൃഷി ചെയ്യുന്നില്ല.
നാരങ്ങ ഇറക്കുമതിയുടെ 86% ഐ ജി ഇന്റര്‍നാഷനലാണ് നടത്തുന്നത്. 5 വര്‍ഷം കൊണ്ട് ഇറക്കുമതി 2000 ടണ്ണില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ ഇത് കൃഷി ചെയ്യാനും ആലോചനയുണ്ട്. കൊച്ചി ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ പഴവര്‍ഗങ്ങള്‍ ഇറക്കുമതി നടത്തി എത്തിച്ചു നല്‍കുന്നത് ഐ ജി ഇന്റര്‍നാഷനലാണ്.
Discussion about this post