കാര്‍ഷിക മേഖലയ്ക്ക് ഒപ്പം ക്ഷീരവികസനം,മൃഗ സംരക്ഷണം ,മത്സ്യകൃഷി എന്നിവ കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ദേശീയ തലത്തില്‍ 1.5കോടി ക്ഷീരകര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആണിത്. ഇതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെയായിരുന്നു ഒന്നാം ഘട്ടം. ആഗസ്റ്റ് 1 മുതല്‍ നവംബര്‍ 30 വരെയാണ് രണ്ടാം ഘട്ടം.
കേരളത്തില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്ന ചുമതല ക്ഷീരവികസന വകുപ്പിനാണ്.സംസ്ഥാന ലീഡ് ബാങ്ക്, മൃഗ സംരക്ഷണ വകുപ്പ് ,മില്‍മ എന്നിവയുടെ സഹകരണത്തോടെ ക്ഷീര സംഘങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ തലത്തില്‍ ഡെപ്യുട്ടി ഡയറക്ടര്‍ ,സംസ്ഥാന തലത്തില്‍ ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് പദ്ധതി നിര്‍വഹണത്തിന്‍റെ ചുമതല.
കിസാന്‍ കാര്‍ഡുള്ള കര്‍ഷകര്‍ക്ക് നടപടി ക്രമങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തന മൂലധന വായ്പ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട വായ്പ തുക നബാര്‍ഡ് മുഖേനയാണ് കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുന്നത്.കൂടാതെ കൃത്യമായ തിരിച്ചടവിന് 5% വരെ പലിശ സബ്സിഡിയും അനുവദിക്കുന്നുണ്ട്.
തീറ്റ വസ്തുക്കള്‍ വാങ്ങുക, തീറ്റപ്പുല്‍ കൃഷി, കാലിത്തൊഴുത്ത് നവീകരണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വായ്പ തുക ഉപയോഗിക്കാവുന്നതാണ്. അത്യാവശ്യ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും ഇതൊരു പരിഹാരമാര്‍ഗമാണ്.
സ്വന്തമായി ഭൂമി ഉള്ള, പശുക്കളെ വളര്‍ത്തുന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.
ബാങ്കുകളുടെ പരിശോധനയ്ക്ക് ശേഷം കാര്‍ഡ് ലഭ്യമാകും. ഒരു പശുവിനു 24000 രൂപ എന്ന നിരക്കിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്.
3 വര്‍ഷമാണ് ഒരു കാര്‍ഡിന്റെ കാലാവധി. 2 ലക്ഷം രൂപയാണ് വായ്പ പരിധി.
അപേക്ഷ ഫോറം സൗജന്യമായി ക്ഷീരസംഘങ്ങളില്‍ നിന്ന് ലഭിക്കും. 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും , തിരിച്ചറിയല്‍ കാര്‍ഡ്, കരമടച്ച രസീത്, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെ അസലും അപേക്ഷയ്ക്ക് ഒപ്പം നല്‍കണം.
തുടര്‍ന്ന് അപേക്ഷ പരിശോധിച്ച് 15 ദിവസത്തിനകം അര്‍ഹരായ ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കും. ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കാത്ത കര്‍ഷകര്‍ക്ക് കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനായി ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്.
Discussion about this post