ചെടികള്‍ക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണിലെ ജീവാണുക്കളുടെ എണ്ണം വര്‍ധിപ്പിച്ച് ചെടികള്‍ക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കാന്‍ ജീവാമൃതത്തിന് സാധിക്കും.
ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് പ്രകൃത്യാലുള്ള കീട നിയന്ത്രണം സാദ്ധ്യമാകുമെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. രണ്ടാഴ്ച്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജീവാമൃതം തളിക്കാവുന്നതാണ്.ജീവാമൃതം തളിക്കുന്നതിനു മുന്‍പ് വിളകളുടെ ചുവട്ടില്‍ കരിയില കൊണ്ട് പുതയിട്ടാല്‍ ഗുണഫലം കൂടും.

ജീവാമൃതം തയ്യാറാക്കുന്ന വിധം
10 കിലോഗ്രാം പച്ച ചാണകം, 5-10 ലിറ്റര്‍ ഗോമൂത്രം, 2 കി.ഗ്രാം കറുത്ത ശര്‍ക്കര, 2 കി.ഗ്രാം ധാന്യപ്പൊടി(പയറുപൊടി കൂടുതല്‍ അനുയോജ്യം), ഒരു പിടി വനമണ്ണ് (ഫലഭൂയിഷ്ടമായ മണ്ണ്) എന്നിവ ഒരു വീപ്പയിലിട്ട് നന്നായി ഇളക്കുക. ശര്‍ക്കര ചെറുതായി പൊടിച്ച് ചേര്‍ക്കണം. വീപ്പയുടെ മുകള്‍ ഭാഗം രണ്ട് ദിവസത്തേക്ക് ഒരു നനഞ്ഞ ചാക്കു കൊണ്ട് മൂടിവയ്ക്കുക. ദിവസവും രണ്ട് നേരം മൂടി മാറ്റി മിശ്രിതം ഇളക്കി കൊടുക്കണം. മൂന്നാമത്തെ ദിവസം 200 ലിറ്റര്‍ പച്ചവെള്ളം ചേര്‍ത്തിളക്കി വിളകള്‍ക്ക് ഒഴിച്ചു കൊടുക്കാം.
Content summery : Know how to prepare Jiwamrutham















Discussion about this post