മഹാമാരിക്കാലത്ത് അതിജീവനത്തിന് തയ്യാറെടുപ്പിക്കാൻ കർക്കിടകം മാസം വരവായി.വളരെയധികം പ്രത്യകതകൾ ഉള്ള മാസമാണിത്. ഒൗഷധകഞ്ഞിയുടെയും, ആത്മീയതയുടെയും, പിതൃ പുണ്യത്തിനും പൊന്നിന് ചിങ്ങത്തെ വരവേൽക്കുന്നതിന് മുൻപുള്ള അതിജീവനമാസം.
ജ്യോതിഷപ്രകാരം സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കിടകം. മലയാളികൾക്ക് ഇതിനെ രാമായണമാസമെന്നും , പഞ്ഞകർക്കിടകമെന്നും വിളിക്കുന്നു.
ഇൗ മാസത്തിൽ കനത്തമഴ, ആരോഗ്യ പ്രശ്നങ്ങൾ, കാർഷിക മേഖലയിൽ തിരിച്ചടി എന്നിവ ഉണ്ടാകും എന്നാണ് പറയാറുള്ളത്.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നേരിടാനും ആത്മീയ ചിന്തകളിലൂടെ മനസ്സിനെ നിയന്ത്രിക്കാനും പൂർവികർ കണ്ട്പിടിച്ച മാർഗമാണ് ഇൗ മാസത്തെ രാമായണ മാസമാക്കി മാറ്റിയത്.
മനുഷ്യശരീരത്തിലെ ദഹന പ്രക്രിയ സുഗമമായി നടക്കാത്ത മാസം കൂടിയാണ് ഇത്. അതു കൊണ്ട് തന്നെ ചിട്ടയായ ഭക്ഷണ ക്രമം പാലിക്കുന്നവരാണ് ഏറെയും.
കൂടാതെ ആയുർവേദ വിധി പ്രകാരം ഒൗഷധസേവ, പഞ്ചകർമ ചികിത്സ എന്നിവയ്ക്കും ഇൗ മാസത്തെ തിരഞ്ഞെടുക്കാറുണ്ട്.
എണ്ണ തേച്ചുള്ള കുളി, കർക്കിടക കഞ്ഞി എന്നിവ കർക്കിടക മാസത്തിൽ ഉണ്ടാകുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ മാറ്റാൻ സഹായിക്കും.
പട്ടിണി നിറഞ്ഞ, ആരോഗ്യം പൊതുവെ കുറയുന്ന കാലഘട്ടമായിയാണ് കർക്കിടകത്തിനെ കണക്കാക്കുന്നത്. അതു കൊണ്ട് തന്നെ ദഹനശേഷി പ്രതിരോധശക്തി എന്നിവ വർധിപ്പിക്കാൻ ഉതകുന്ന മരുന്നുകൾ ചേർത്ത് തയ്യാറാക്കുന്ന കർക്കിടക കഞ്ഞി കേരളീയ വൈദ്യൻമാർ നിർദേശിച്ചിരുന്നു.
Discussion about this post