തൃശൂർ: തെെകൾ നടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൂടുകൾക്ക് പകരം ഇനി കയർ കൂട. സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത
കയർ കൂട എന്ന ആശയം പരീക്ഷിക്കുന്നത്.
ചകിരിച്ചോറില്‍ നിന്നാണ് പരിസ്ഥിതി സൗഹൃദമായ കയർ കൂടകള്‍ നിര്‍മിക്കുന്നത്. മരം വളരുന്നതിനൊപ്പം ഇവ മണ്ണില്‍ ലയിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വനമഹോത്സവം 2020 ന്റെ ഭാഗമായി വനം മന്ത്രി കെ. രാജു നിലമ്പൂര്‍ വനം ഡിവിഷന്‍ ഓഫീസില്‍ കയർ കൂടയിൽ ഒരുക്കിയ
നെല്ലി നട്ട് പുതിയ ആശയത്തെക്കുറിച്ച് വിശദീകരിച്ചു. കയര്‍ക്കൂട നിര്‍മാണത്തില്‍ പ്രത്യേക പങ്ക് വഹിച്ച മുന്‍ കിഴക്കന്‍ മേഖലാ വനമേധാവി ഷേയ്ഖ് ഹൈദര്‍ ഹുസൈന്‍ ഐ.എഫ്.എസിനെ മൊമന്റൊ നല്‍കി ആദരിച്ചു.
സംസ്ഥാനത്ത് ഓരോ വര്‍ഷവും കോടിക്കണക്കിന് തൈകളാണ് വിതരണം ചെയ്യുന്നത്. ഇതിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് കയർ കൂടകൾ സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post