അധികം പരിപാലനം ആവശ്യമില്ലാതെ തന്നെ നിത്യവഴുതന വളരുകയും നല്ല വിളവ് തരുകയും ചെയ്യും. എല്ലാ ദിവസവും കായ ലഭിക്കുകയും ചെയ്യും. നാരുകള്‍, കാല്‍സ്യം, വിറ്റാമിന്‍ സി, സള്‍ഫര്‍, മഗ്നീഷ്യം എന്നിവയുടെ സഞ്ചയമാണിത്.
നടേണ്ട രീതി
മണ്ണിലോ ഗ്രോബാഗിലോ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ഇളക്കിച്ചേര്‍ത്ത് വിത്ത് നടാം. പടര്‍ന്ന് വളരാന്‍ പന്തലൊരുക്കണമെന്നില്ല. ഒരു കയറോ കമ്പോ കൊടുത്ത് അധികം ഉയരമില്ലാത്ത സ്ഥലത്തേക്ക് ഒന്ന് വഴി കാണിച്ച് കൊടുത്താല്‍ മതി. മുറ്റിപ്പോകുന്നതിന് മുന്നേ തന്നെ വിളവെടുക്കണം. വിത്ത് ഉള്‍പ്പെടെയുള്ള ഭാഗം ഭക്ഷ്യയോഗ്യമാണ്. മുറ്റിപ്പോയാല്‍ പിന്നെ ഉപയോഗിക്കേണ്ട. തണ്ടിന് നീളം കൂടിയവയും നീളം കുറഞ്ഞവയും ഉണ്ട്.
കീടബാധ വളരെ കുറവാണെന്നതാണ് നിത്യവഴുതന കൃഷിയുടെ മറ്റൊരു ഗുണം.
Discussion about this post