തിരുവാതിര ഞാറ്റുവേല ചന്തയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങേരി മാര്‍ക്കറ്റ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ടി.പി രാമകൃഷ്ണന്‍ . കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പാണ് തിരുവാതിര ഞാറ്റുവേല സംഘടിപ്പിച്ചത്.സംസ്ഥാനമാകെ കൃഷി വിപുലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം .
എല്ലാ പുരയിടങ്ങളിലും ഒരു ഫലവൃക്ഷതൈ എങ്കിലും വെച്ച് പിടിപ്പിക്കണം. ഭാവിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകരുത്. എങ്ങനെ കോവിഡാനന്തര കേരളത്തെ സജ്ജമാക്കാം എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പ്രവര്‍ത്തനങ്ങാണ് കേരളത്തില്‍ നടത്തുന്നത്. നാനാതരം കൃഷികളെയും കൃഷി വകുപ്പ് വികസിപ്പിച്ചു കഴിഞ്ഞു. നെല്‍വയലുകളും കരഭൂമികളും തിരിച്ചുപിടിച്ചാല്‍ നമുക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായി വരില്ല. ഒരു ഹെക്ടര്‍ തരിശ് ഭൂമിയില്‍ നെല്ല് കൃഷി ചെയ്താല്‍ 30,000 നല്‍കിയിടത്ത് ഇപ്പോള്‍ 40,000 രൂപയാണ് സഹായധനം നല്‍കുന്നത്. എല്ലാ കൃഷി മേഖലയിലും സര്‍ക്കാര്‍ സഹായം എത്തുകയാണെന്നും മന്ത്രി പറഞ്ഞു.
സ്‌നേഹദീപം റെസിഡന്‍സ് അസോസിയേഷനിലെ സുരേന്ദ്രന് തൈ നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. എ പ്രദീപ് കുമാര്‍ എം എല്‍ എ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ രതീദേവി വി.കെ, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സാവിത്രി എ പങ്കെടുത്തു. ആത്മ പ്രൊജക്ട് ഡയറക്ടര്‍ അനിത പോള്‍ സ്വാഗതം പറഞ്ഞു.
Discussion about this post