“മണ്ണിന്‍റെ ആദ്യപാളിയില്‍ ജൈവാംശം ഉണ്ടാകണം. ഇല്ലെങ്കില്‍ ഉല്‍പ്പാദനവും വിളവും കുറയും.ആരോഗ്യമില്ലാത്ത മണ്ണില്‍ വിളയുന്ന ആഹാരത്തിന്റെ പോഷകഗുണവും കുറയും. അത് മനുഷ്യന്‍റെ ആരോഗ്യം കുറയാന്‍ കാരണമാകും.അതുകൊണ്ട് ഇന്ത്യയും മറ്റ് വികസിത രാജ്യങ്ങളും മണ്ണിന്‍റെ ആരോഗ്യം വിണ്ടെടുക്കുന്നതില്‍ ശ്രദ്ധയൂന്നണം” ഈ വര്‍ഷത്തെ കാര്‍ഷിക നോബേല്‍ ജേതാവായ ഡോ.രത്തന്‍ ലാലിന്റെ വാക്കുകളാണ് ഇത്.
മണ്ണിനെ കേന്ദ്രികരിച്ചുള്ള പ്രവര്ത്തങ്ങളിലൂടെ പ്രകൃതിക്കും മനുഷ്യനും പ്രിയപ്പെട്ടവനായ ശാസ്ത്രജ്ഞനാണ് രത്തന്‍ ലാല്‍.ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമായി മാറിയ അദേഹം ഇന്ന് പുരസ്ക്കാരനിറവിലാണ്. ഇക്കൊല്ലത്തെ ലോകഭക്ഷ്യ സമ്മാനമാണ്(കാര്‍ഷിക നോബേല്‍) ഇന്ത്യ – അമേരിക്കന്‍ ശാസ്ത്രജ്ഞനായ രത്തന്‍ ലാലിനെ തേടിയെത്തിയത്.
ഇദേഹം ആവിഷ്കരിച്ച നൂതനവിദ്യകളിലൂടെ 50 കോടിയിലേറെ ചെറുകിട കര്‍ഷകരുടെ ജിവനോപാധി സംരക്ഷിക്കാനായിട്ടുണ്ട്.നാലു ഭൂഖണ്ഡങ്ങളിലായി നടത്തിയ അഞ്ച് പതിറ്റാണ്ട് നിളുന്ന പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്തത് കോടിക്കണക്കിന് ജനങ്ങള്‍ക്കാണ്. എഴുപത്തിയഞ്ചുകാരനായ ഇദേഹത്തിന്റെ പ്രവര്‍ത്തനഫലമായി 200 കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭക്ഷണം ലഭ്യമായി.കോടിക്കണക്കിന് ഹെക്ടര്‍ ഭൂമി സ്വഭാവിക രിതിയില്‍ സംരക്ഷിക്കപ്പെട്ടു.
മണ്ണ് കേന്ദ്രികരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വഴി ഭക്ഷ്യോല്‍പ്പാദനം മെച്ചപ്പെടുത്തുക,പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുക, കാലാവസ്ഥാവ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കുക എന്നി മേഖലകളിലെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി നല്‍കുന്ന ആദരമാണ് കാര്‍ഷികമേഖലയിലെ നോബേല്‍ എന്നറിയപ്പെടുന്ന ഈ പുരസ്ക്കാരം.
രണ്ടരലക്ഷം ഡോളറാണ്(രണ്ടു കോടി രൂപ) പുരസ്ക്കാര തുക. ഈ പണം ഭാവിയിലെ മണ്ണ് ഗവേഷണത്തിനായി സംഭാവന ചെയ്യാനാണ് പുരസ്ക്കാര ജേതാവിന്റെ തിരുമാനം.
പഞ്ചാബ് .കാര്‍ഷികസര്‍വകലാശാലയിലെ പഠനത്തിനു ശേഷം അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്.നിലവില്‍ ഇവിടുത്തെ കോളേജ് ഫോര്‍ ഫുഡ്,അഗ്രിക്കള്‍ച്ചറല്‍, എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ്.
Discussion about this post