പദ്ധതി സംഗ്രഹം
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ
ഭാഗമായി നടപ്പാക്കുന്ന “സുഭിക്ഷ കേരളം’’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണ് കുളങ്ങളിലെ കരിമീന്‍കൃഷി. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായതില്‍ 1.5 ലക്ഷം മെട്രിക് മത്സ്യം നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തുന്നത്. കേരളത്തിന്റെ വിവിധ ഭക്ഷ്യോല്പാദന മേഖലകള്‍ പരിഗണിക്കുമ്പോള്‍ മത്സ്യകൃഷി സുസ്ഥിരമായ വളര്‍ച്ച കാണിക്കുന്നു. കേരളത്തിന്റെ മൊത്തം മത്സ്യോല്പാദനത്തില് ഉള്‍നാടന്‍ മത്സ്യകൃഷിയുടെ പങ്ക് നിര്‍ണ്ണായകമാണ്. ഉള്‍നാടന്‍ മത്സ്യോല്പാദനത്തില് ഒരു വഴിത്തിരിവ് സൃഷ്ടിച്ചുകൊ് ഗ്രാമഗ്രാമാന്തരങ്ങളിലേയ്ക്ക് മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുളള ഒരു പദ്ധതിയാണിത്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ കുളങ്ങള്‍ നിര്‍മ്മിച്ച് ശാസ്ത്രീയമായി കരിമീന്‍ കൃഷി നടത്തി മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. ഇതിനോടൊപ്പം തന്നെ പൊരുന്ന മത്സ്യങ്ങള്‍ നിക്ഷേപിച്ച് കൊ് കരിമീനിന്റെ വിത്തുല്പാദനവും സാധിക്കുന്നു.
ലക്ഷ്യങ്ങള്‍
1. മത്സ്യ ഉപഭോക്താക്കള്‍ക്ക് വിഷരഹിത മത്സ്യം പ്രാദേശികമായി ഉറപ്പ് വരുത്തുക
2. കര്‍ഷകര്‍ക്ക് തൊഴില്‍ദായക വരുമാന പദ്ധതി
3. പൊരുന്ന മത്സ്യം നിക്ഷേപിച്ച് കരിമീന്‍ വിത്തിന്റെ ഉല്പാദനം
4. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക.
5. കര്‍ഷകര്‍ക്ക് മത്സ്യകൃഷിയില്‍ ആത്മവിശ്വാസം വളര്‍ത്തുക
6. മത്സ്യോല്പാദനം വഴി സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു.
പദ്ധതി ഗുണഭോക്തൃ തെരഞ്ഞെടുപ്പ്
മത്സ്യകൃഷിയില്‍ താത്പര്യമുള്ള വ്യക്തിക്ക് ഈ പദ്ധതിയുടെ ഗുണഭോക്താവ് ആകാവുന്നതാണ്. ജലലഭ്യത ഉള്ള കുറഞ്ഞത് 0.2 ഹെക്ടര്‍ വിസ്തൃതിയുള്ള സ്ഥലം സ്വന്തമായോ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പാട്ടവ്യവസ്ഥയിലോ ഉണ്ടായിരിക്കേതാണ്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അപേഷിക്കേണ്ടതാണ് . ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രതിനിധി ചെയര്‍മാനും, കൃഷി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായ ഒരു സമിതി അപേക്ഷകരുടെ സ്ഥലപരിശോധന നടത്തി ഗുണഭോക്തൃ സാധ്യതാ പട്ടിക തയ്യാറാക്കുന്നു. പഞ്ചായത്ത് സമിതി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് അന്തിമമായി അംഗീകരിക്കുന്നതാണ്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍
ഫിഷറീസ് വകുപ്പിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥനും ഗുണഭോക്താവുമായി എഗ്രിമെന്റില്‍ ഏര്‍പ്പെടേണ്ട താണ്. ഗുണഭോക്താക്കള്‍ക്ക് ഫിഷറീസ് വകുപ്പ് പരിശീലനം സംഘടിപ്പിക്കുകയും പദ്ധതി സംബന്ധിച്ച് ലഘുലേഖ വിതരണം ചെയ്യുന്നതുമാണ്. കരിമീന്‍ മത്സ്യകൃഷി സംബന്ധിച്ച് സാങ്കേതിക സഹായം ഫിഷറീസ് വകുപ്പ് നല്‍കുന്നതായിരിക്കും.
അടിസ്ഥാന സൗകര്യ വികസനം
കുറഞ്ഞത് 0.2 ഹെക്ടര്‍ വിസ്തൃതിയുള്ള സ്ഥലം അനുവാര്യമാണ്. കുളത്തിന് ദീര്‍ഘചതുരാകൃതി ഉണ്ടായിരിക്കുന്നത് അഭികാമ്യമാണ്. കുളത്തിന് കുറഞ്ഞത് 1 മീറ്റര്‍ ആഴത്തിലെങ്കിലും ജലം ഉണ്ടായിരിക്കേതാണ്. വര്‍ഷത്തില്‍ എല്ലാമാസവും ജലത്തിന്റെ ലഭ്യത ഉള്ള പ്രദേശമായിരിക്കണം. കളസസ്യം, കളമീന് നിര്‍മ്മാര്‍ജ്ജനം, കുളം മുന്നൊരുക്കങ്ങളും ശാസ്ത്രീയമായി നടത്തേതാണ്. കരിമീനിന്റെ സ്വാഭാവിക പ്രജനനം സാധ്യമാക്കുവാന്‍ പ്രകൃത്യാലുള്ള വസ്തുക്കള്‍ കുളത്തില്‍ നിക്ഷേപിക്കേണ്ടതാണ്. പക്ഷികളില്‍ നിന്നും മറ്റ് ഇഴജന്തുക്കളില്‍ നിന്നും സംരക്ഷിക്കുന്നതിനായി സംരക്ഷിത വല സ്ഥാപിക്കേതാണ്. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ചെലവുകള്‍ ഗുണഭോക്താക്കള്‍ നേരിട്ട് വഹിക്കേണ്ടതും, ആയതിന്റെ ബില്ലുകള്‍/വൗച്ചറുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഭൗതിക പരിശോധന നടത്തിയശേഷം ആയത് ഗുണഭോക്തൃ വിഹിതമായി കണക്കാക്കേണ്ടതാണ്.
അനുയോജ്യ മത്സ്യയിനങ്ങളും നിക്ഷേപ സാന്ദ്രതയും
50 സെന്റിന് 1500 എണ്ണം എന്ന കണക്കില്‍ കരിമീന്‍ കുഞ്ഞുങ്ങളും 6 കിലോ പൊരുന്ന മത്സ്യങ്ങളും നിക്ഷേപിക്കാവുന്നതാണ്.
മത്സ്യകുഞ്ഞുങ്ങളുടെ ലഭ്യത
ഫിഷറീസ് വകുപ്പിന്റെ ഹാച്ചറികളില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സിയായ
“ഏജന്‍സി ഫോര്‍ ഡവലപ്പ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള” (ADAK ) മുഖേനയോ മത്സ്യകുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നേരിട്ട് വാങ്ങി നല്കേതാണ്.
മത്സ്യത്തീറ്റ
28-36% മാംസ്യമടങ്ങിയ ജലത്തില്‍ പൊങ്ങിക്കിടക്കുന്ന തിരിതീറ്റയാണ് മത്സ്യത്തിന് ആഹാരമായി നല്‍കേണ്ടത്. കരിമീന്‍ ജലാശയത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പായലുകളും മറ്റു സൂഷ്മ ജീവികളും ഭക്ഷിക്കുന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ വേണ്ടതിന്റെ മൂന്നില്‍ രണ്ട് ഭാഗം മാത്രം ആഹാരം മതിയാകുന്നതാണ്. ആയതിനാല്‍ മത്സ്യത്തിന്റെ ശരീരഭാഗത്തിന്റെ 6% എന്ന നിരക്കില്‍ ആരംഭത്തിലും, 2% എന്ന നിരക്കില്‍ വളര്‍ച്ചയുടെ അവസാനഘട്ടത്തിലും ദിവസത്തില്‍ രണ്ട് തവണകളായി തീറ്റ നല്ക ണ്ട താണ്. സര്‍ക്കാര്‍ ഏജന്‍സികളായ അഡാക്ക്, മത്സ്യകര്‍ഷക വികസന ഏജന്‍സി എന്നിവയില്‍ നിന്നോ കാര്‍ഷിക/ക്ഷീര/മത്സ്യ സഹകരണ സംഘത്തില്‍ നിന്നോ നേരിട്ടും സ്വകാര്യ വിതരണ കമ്പനികളില്‍ നിന്നും ടെണ്ടർ നടപടി ക്രമങ്ങള്‍ പാലിച്ചും മത്സ്യത്തീറ്റ കര്‍ഷകര്‍ക്ക് വാങ്ങി നല്‍കേണ്ടതാണ്.
വിളവെടുപ്പും വിപണനവും
പത്താം മാസം മുതല്‍ വിളവെടുപ്പു ആരംഭിക്കാവുന്നതും 12-ാം മാസത്തോടുകൂടി വിളവെടുപ്പ് പൂര്‍ത്തിയാക്കാവുന്നതുമാണ്. എന്നാല്‍ തുടര്‍ന്ന് വരുന്ന വര്‍ഷത്തേക്ക് ആവശ്യമായ മത്സ്യ വിത്തും പൊരുന്ന മത്സ്യവും വില്‍ക്കാതെ സൂക്ഷിക്കേതാണ്.
പദ്ധതി ചെലവ്-വരുമാനം
50 സെന്റ് കുളം നിര്‍മ്മിച്ച് കരമീന്‍ കൃഷി നടത്തുന്നതിന്റെ ചെലവ് 1.5 ലക്ഷം രൂപയാണ്. ആയതിന്റെ ചെലവ് കണക്കുകള്‍ താഴെ പറയും പ്രകാരമാണ്.
വരുമാനം 50 സെന്റിൽ നിന്നും 1000 കി.ഗ്രാം മത്സ്യോല്പാദനം പ്രതീക്ഷിക്കുന്നു. അതുവഴി 4 ലക്ഷം രൂപ വരുമാനം ലഭ്യമാകുന്നു.
വരുമാനം – ആവർത്തനചെലവ് = ലാഭം
4,00,000 രൂപ – 85,000 രൂപ = 3,15,000 രൂപ
തുക കണ്ടെത്തൽ
50 സെന്റിന് 1.5 ലക്ഷം രൂപ ചെലവ് വരുന്നതാണ്. മൊത്തം ചെലവിന്റെ 40% തുക ധനസഹായമായി ഗുണഭോക്താവിന് ലഭിക്കുന്നതാണ്. ഇതിൽ മത്സ്യത്തീറ്റയുടെ ഒഴികെയുള്ളവയുടെ ചെലവിന്റെ 40% ധനസഹായം തദ്ദേശ സ്വയംഭരണ സ്ഥാപനവും,
മത്സ്യത്തീറ്റയുടെ ചെലവിന്റെ 40% ധനസഹായം ഫിഷറീസ് വകുപ്പും വഹിക്കുന്നതാണ്. 60% ഗുണഭോക്തൃ വിഹിതമായിരിക്കും. ഗുണഭോക്തൃ വിഹിതം സ്വന്തമായോ ഭാഗീകമായി ബാങ്ക് ലോണായോ കെത്താവുന്നതാണ്.
സാങ്കേതിക സഹായം
പദ്ധതിയുടെ വിജ്ഞാപന വ്യാപന പ്രവർത്തനങ്ങൾക്കായി പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ഒരു മികച്ച മത്സ്യകർഷകനെ പ്രോജക്ട് പ്രൊമോട്ടറായി താത്ക്കാലിക അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം നിയോഗിക്കും .
പദ്ധതി നിർവ്വഹണവും മേൽനോട്ടവും
പദ്ധതിയുടെ നിർവ്വഹണ ഉഗ്യോഗസ്ഥൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനായിരിക്കും പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധി ചെയർമാനായും കൃഷി, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥർ അംഗങ്ങളുമായ കമ്മിറ്റി രൂപീകരിക്കുന്നതും പ്രസ്തുത കമ്മിറ്റി പദ്ധതിയുടെ ഓരോ ഘട്ടവും വിലയിരുത്തുന്നതുമാണ്. പദ്ധതി പ്രകാരം അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന് മുന്നോടിയായും, മത്സ്യകൃഷി കാലയളവ്, മത്സ്യവിളവെടുപ്പ് കാലയളവ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി പദ്ധതി പ്രവർത്തനങ്ങൾ വിലയരിത്തും .
Discussion about this post