കന്നുകാലികളെ വളര്‍ത്തുമ്പോള്‍ അവയുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെ കൊടുക്കേണ്ടതുണ്ട്. കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള ചില നാട്ടറിവുകള്‍ പരിചയപ്പെടാം.
കന്നുകാലികളെ ബാധിക്കുന്ന പ്രധാന രോഗമാണ് കുളമ്പുരോഗം. കുളമ്പുരോഗം മാറാന്‍ പച്ചമഞ്ഞളും ആത്തയിലയും ആര്യവേപ്പിലയും ചേര്‍ത്തരച്ച് രോഗമുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി.
കുളമ്പുരോഗം കാരണമുണ്ടാകുന്ന മുറിവില്‍ പുഴുവന്നാല്‍ കര്‍പ്പൂരം, വെളുത്തുള്ളി, എന്നിവ പുന്നയ്ക്ക എണ്ണയില്‍ കാച്ചി, തൂവല്‍ ഉപയോഗിച്ച് പുരട്ടുക. മുറിവ് ഉണങ്ങാനിതു സഹായിക്കും.
കന്നുകാലികളുടെ മുറിവില്‍ പുഴുവുണ്ടെങ്കില്‍ ആത്തയുടെ തളിരിലയും മഞ്ഞളും ചേര്‍ത്ത് അരച്ച് പുരട്ടിയാല്‍ മതി.
മുറിവുണങ്ങാന്‍ കറ്റാര്‍വാഴയിലെ ജെല്‍ ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് 45 ദിവസം മുറിവില്‍ പുരട്ടുക.
തുളസിയിലയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുഴമ്പു രൂപത്തില്‍ മുറിവില്‍ രണ്ടു ദിവസം പുരട്ടുക.
വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് വിഷ ജന്തുകള്‍ കടിച്ച മുറിവില്‍ പുരട്ടുക. വിഷം തട്ടിയത് മാറിക്കിട്ടും. ചൊറി, ചിരങ്ങ് എന്നിവയ്ക്കുമിതു നല്ലതാണ്.
കന്നുകാലികള്‍ പ്രസവിച്ചാല്‍ മാശ് അഥവാ മറ്റുപിള്ള വേഗത്തില്‍ പുറത്തു വരാന്‍ തൊണ്ടിയില കൊടുത്താല്‍ മതി.
Discussion about this post