വെണ്ട കൃഷി ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇലകളിലെ മഞ്ഞളിപ്പ്. വൈറസ് രോഗമായ മൊസൈക്കാണ് വെണ്ടയില്‍ ഇലകള്‍ മഞ്ഞളിക്കുന്നതിന്റെ കാരണം. ഇത് പെട്ടെന്ന് പകരുന്ന രോഗമാണ്. അതുകൊണ്ട് തന്നെ മറ്റുചെടികളെയും നശിപ്പിക്കാന്‍ ഇത് കാരണമാകുന്നു.
പുതുതായി വരുന്ന ഇലകള്‍ ചുരുങ്ങുക, പൂക്കളുടെ എണ്ണം കുറയുക, കായ്കള്‍ വലിപ്പം കുറയുക, എന്നിവയാണ് രോഗലക്ഷണങ്ങള്‍.
രോഗം ബാധിച്ച ചെടിയിലെ വിത്തുകള്‍ ശേഖരിക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധമാര്‍ഗം. ചെടി തീയിട്ട് നശിപ്പിക്കുക, തുടര്‍ച്ചയായി ഒരു സ്ഥലത്ത് കൃഷി ചെയ്യാതിരിക്കുക എന്നിവയാണ് മറ്റ് മാര്‍ഗങ്ങള്‍.
ബോഗന്‍വില്ല, വെളുത്തുള്ളി എന്നിവ അരച്ച് വെള്ളത്തില്‍ കലക്കി ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും തളിക്കുന്നതു രോഗം പരത്തുന്ന വെള്ളീച്ചകളെ അകറ്റും. മഞ്ഞക്കെണിയും വെള്ളിച്ചകളെ അകറ്റാന്‍ ഫലപ്രദമാണ്. പശയുള്ള മഞ്ഞ ബോഡ് പച്ചക്കറിത്തോട്ടത്തില്‍ വെയ്ക്കുന്നതിലൂടെ വെള്ളീച്ചകള്‍ ഈ ബോഡില്‍ പറ്റി പിടിച്ച് നശിക്കും.
Discussion about this post