കേരള സർവകലാശാലയുടെ അഭിമാന സംരംഭമായ ഹരിതാലയം പദ്ധതി നാളെ കേരളത്തിന്റെ ബഹുമാന്യായ മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കാര്യവട്ടം കാമ്പസിലെ അക്കേഷ്യ മരങ്ങൾക്കു പകരം 42000 ഫലവൃക്ഷങ്ങൾ, 20 ഏക്കറിൽ നെൽക്കൃഷി, അഞ്ചേക്കറിൽ പച്ചക്കറി കിഴങ്ങുവർഗ തോട്ടം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത് .
കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി .പി മഹാദേവൻ പിള്ള അധിക്ഷ്യത വഹിക്കുന്ന ചടങ്ങിൽ മന്ത്രി വി.എസ്.സുനിൽകുമാർ നെൽക്കൃഷിയും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആൻഡമാൻ സസ്യോദ്യാനവും മന്ത്രി കെ.ടി.ജലീൽ ജൈവ വൈവിധ്യസംരക്ഷണ കേന്ദ്രവും മന്ത്രി കെ . രാജു പച്ചക്കറി തോട്ടവും മേയർ കെ.ശ്രീകുമാർ തെങ്ങിൻതൈകൾ നടുന്ന പദ്ധതിയും ഉദ്‌ഘാടനം ചെയ്യും…
Discussion about this post