മരമായി വളരുന്ന വെണ്ടയാണ് മരവെണ്ട. നാല് വര്‍ഷം വരെ ഒരു മരത്തില്‍ നിന്ന് കായ്കള്‍ ലഭിക്കുമെന്നതാണ് മരവെണ്ടയുടെ പ്രത്യേകത. ഇല്ലാതായിക്കൊണ്ടിരിക്കുന്ന നാടന്‍ വെണ്ടയിനങ്ങളിലൊന്നാണിത്. സാധാരണ വെണ്ട നടുന്നത് പോലെ തന്നെയാണ് മരവെണ്ടയും നടേണ്ടത്. വിത്തുകള്‍ ശേഖരിച്ച് തൈയുണ്ടാക്കി നടാം.
മഴയില്ലാത്ത സീസണില്‍ നന്നായി നനയ്ക്കണം. ജൈവവളങ്ങളിട്ടാല്‍ ഇഷ്ടംപോലെ കായ്കളുണ്ടാകും. പച്ചച്ചാണകം വെള്ളത്തില്‍ നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ചെടിയുടെ വളര്‍ച്ച മുരടിക്കുമ്പോള്‍ വെട്ടിക്കൊടുത്താല്‍ പുതിയ കമ്പുകള്‍പൊട്ടി അതിലും വെണ്ടയുണ്ടാവും.
മൂത്താല്‍ സാധാരണ വെണ്ടയെക്കാള്‍ ഉറപ്പുണ്ടാകുമെന്നതുകൊണ്ട് കായ്കള്‍ ഇളംപ്രായത്തില്‍ പറിച്ചെടുക്കണം. ചുവപ്പുകലര്‍ന്ന നിറമാണിതിന്.
Discussion about this post