രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ നേരിടുന്നത് ഏറ്റവും രൂക്ഷമായ വെട്ടുകിളി ആക്രമണമാണ്. ഇവയെ തുരത്താന്‍ കഴിയുന്നില്ലെന്നത് തന്നെയാണ് പ്രധാന പ്രശ്നം.
പുല്‍ച്ചാടിയെ പോലെ കൈവെള്ളയില്‍ ഒതുങ്ങുന്ന ചെറുജീവിയാണ് വെട്ടുകിളി (Locust). അനുകൂല കാലാവസ്ഥയില്‍ ഇവ വളരെ പെട്ടെന്ന് വംശവര്‍ധന നടത്തുന്നു. പൂര്‍ണ വളര്ച്ചയെത്തിയാല് കൂട്ടത്തോടെ തീറ്റതേടി എത്ര ദൂരം വേണമെങ്കിലും പറക്കും. കാര്‍ഷിക വിളകള്‍ ഉള്‍പ്പെടെ സകല പച്ചപ്പുകളെയും ഇവ തിന്നു നശിപ്പക്കാറുണ്ട്. രാത്രികാലങ്ങളില്‍ വെട്ടുകിളികള്‍ സഞ്ചരിക്കാറില്ല. ആ സമയത്ത് വെട്ടുകിളികളെ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് പലയിടത്തും ചെയ്യുന്നത്. കൃഷിയിടങ്ങളില്‍ സന്ധ്യയോടെ യാത്ര അവസാനിപ്പിച്ച് വിളകള്‍ തിന്ന് വന്‍നാശനഷ്ടമുണ്ടാക്കുകയാണ് ഇവയുടെ രീതി. ഒരു വെട്ടുകിളി 300 മുട്ടകള്‍ വരെ ഇടാറുണ്ട്. രണ്ടാഴ്ച കൊണ്ട് 2 ലക്ഷം വെട്ടുകിളികളാണ് വിരിഞ്ഞിറങ്ങുന്നത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുമെങ്കിലും മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കാറില്ല. രോഗങ്ങള്‍ പരത്തുന്നതായും കണ്ടെത്തിയിട്ടില്ല.
വെട്ടുകിളി കൂട്ടത്തിന് ഒരു ദിവസം കൊണ്ട് 3.4 കോടി മനുഷ്യര്‍ക്കാവശ്യമായ ധാന്യവും മറ്റും തിന്നുതീര്‍ക്കാന്‍ കഴിയുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍.
ഏപ്രില്‍ 11നാണ് ഇന്ത്യയില്‍ വെട്ടുകിളി ശല്യം തുടങ്ങിയത്. ഫെബ്രുവരിയില്‍ പാകിസ്താനില്‍ വെട്ടുകിളി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ 27 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണാണ് ഇപ്പോള്‍ നടക്കുന്നത്.
വെട്ടുകിളി ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ കര്‍ഷകര്‍ ചെയ്യുന്നത്:
കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കുന്ന വെട്ടുകിളികള്‍ വൈകീട്ട് 7 മുതല്‍ 9 വരെ വിശ്രമിക്കുമെന്നും ഈ സമയം മരുന്ന് തളിച്ചും പാട്ടകൊട്ടിയും പ്രതിരോധിക്കാമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
മധ്യപ്രദേശിലെ പന്ന ജില്ലാ ഭരണകൂടം പോലീസ് സൈറണാണ് വെട്ടുകിളികളെ തുരത്താന്‍ ഉപയോഗിക്കുന്നത്. ഇതുവഴി കാര്‍ഷിക വിളകളുടെ നഷ്ടം കുറയ്ക്കാന്‍ സാധിച്ചെന്നാണ് അധികൃതര്‍ പറയുന്നത്.
വിളകളെ നശിപ്പിക്കുന്നതില്‍ നിന്ന് പ്രാണികളെ തടയുന്നതിനുള്ള മാര്‍ഗം ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുകയോ കീടനാശിനികള്‍ തളിക്കലോ ആണെന്നും പറയുന്നു.
പാകിസ്താനില്‍ വെട്ടുകിളി ആക്രമണം രൂക്ഷമായപ്പോള്‍ വെട്ടുകിളികളെ പിടിച്ച് ബിരിയാണി വെച്ചാണ് കര്‍ഷകര്‍ നേരിട്ടത്
അറേബ്യന്‍ നാടുകളില്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇവയെ ഭക്ഷിക്കാറുണ്ട്.
Discussion about this post