കേരളത്തിലെ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമാണ് ഇഞ്ചി. നല്ല ജൈവാംശവും, നീര്‍വാര്‍ച്ചയും, വായുസഞ്ചാരമുള്ള മണ്ണും വേണം ഇഞ്ചികൃഷിക്ക്. കീടനാശിനിയില്ലാതെ ഇഞ്ചി വിളയിക്കാന്‍ വിത്തിഞ്ചി തയ്യാറാക്കാം.
വിത്തിനുള്ള ഇഞ്ചി ശാസ്ത്രീയമായി എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം.
ഇഞ്ചിക്ക് എട്ടുമാസം പ്രായമാകുമ്പോള്‍ ആരോഗ്യമുള്ള ചെടികള്‍ അടയാളപ്പെടുത്തണം. ചെടി കേടു കൂടാതെ ഇളക്കിയെടുക്കുക. മൂന്ന് ഗ്രാം മാങ്കോസെബും ഒരു മില്ലി മാലത്തിയോണും ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത ലായനിയില്‍ വിത്ത് അര മണിക്കൂര്‍ മുക്കിവെക്കുക. അതിനു ശേഷം പുറത്തെടുത്തു തണലില്‍ ഉണക്കുക.
തണല്‍ കിട്ടുന്നിടത്തു തയ്യാറാക്കിയ കുഴികളില്‍ ഉള്‍ഭാഗം ചെളി കൊണ്ട് മെഴുകി അതില്‍ സൂക്ഷിക്കാം. കുഴിയുടെ അടിയിലും ഇടയ്ക്കും മണലോ മരപ്പൊടിയോ വിരിക്കണം. വിത്തിഞ്ചിയുടെ മുകളില്‍ പാണല്‍ ചെടിയുടെ ഇലയിട്ടു മൂടണം.
കുഴിയുടെ മുകള്‍ഭാഗം മെടഞ്ഞ ഓല കൊണ്ട് മൂടണം. കുഴിയിലെ വിത്തിഞ്ചി ഓരോ മാസം ഇടവിട്ട് പരിശോധിക്കണം. കേടു കാണുന്നവ മാറ്റണം. ഇതിനു പുറമേ മണ്‍ കലങ്ങളില്‍ മണലിട്ടും നല്ല വായുസഞ്ചാരമുള്ള മുറികളിലും വിത്തിഞ്ചി സൂക്ഷിക്കാം.
Discussion about this post