ഓര് ജലാശയങ്ങളാണ് കരിമീന്‍ വിത്തുത്പാദനത്തിന് അനുയോജ്യം. ഫെബ്രുവരി മുതല്‍ മെയ് വരെയും, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ് കരിമീനിന്റെ പ്രജനനകാലം. 40 മുതല്‍ 60 സെന്റ് വരെയുള്ള ചെറുകുളങ്ങളാണ് കരിമീന്‍ വിത്തുത്പാദനത്തിന് ഉത്തമം.
കുളത്തിലെ കളമത്സ്യങ്ങളുടെയും സസ്യങ്ങളുടെയും നിര്‍മ്മാര്‍ജനത്തിന് നീര്‍വാളക്കുരു, മഹുവ പിണ്ണാക്ക്, ടീ സീഡ് കേക്ക് എന്നിവ ഉപയോഗിക്കാം. ഒരു സെന്റിന് 200 ഗ്രാം എന്ന തോതിലാണ് ഇത്. 12 മണിക്കൂര്‍ മുമ്പ് 1:10 അളവില്‍ കല്ലുപ്പ് ചേര്‍ത്ത വെള്ളം ഒഴിച്ച്, കളമത്സ്യങ്ങളെ നീക്കം ചെയ്യാം. അതിന് ശേഷം 24 മണിക്കൂര്‍ കഴിഞ്ഞ് സെന്റിന് 4 കിലോ എന്ന അനുപാതത്തില്‍ കുമ്മായം നല്‍കണം. കൂടാതെ സെന്റിന് ഉണങ്ങിയ ചാണകം(5 കിലോ), കപ്പലണ്ടി പിണ്ണാക്ക്(300 ഗ്രാം), യൂറിയ (50 ഗ്രാം) എന്നിവ ഇടണം. ഇത് പ്ലവകങ്ങള്‍ വളരാന്‍ സഹായിക്കും. കുളത്തിന് മുകളില്‍ വലകെട്ടി സംരക്ഷണം നല്‍കണം.
കുളങ്ങളില്‍ 7ാം ദിവസം മുതല്‍ 12-14 സെന്റിമീറ്റര്‍ നീളവും 80-100 ഗ്രാം തൂക്കവുമുള്ള തള്ളമത്സ്യങ്ങളെ ഇടാം. ഒരു സെന്റ് സ്ഥലത്ത് 4-8 എണ്ണം വരെ നിക്ഷേപിക്കാവുന്നതാണ്. തുടര്‍ന്ന് 24 മണിക്കൂറിന് ശേഷം ദിവസത്തില്‍ 2 നേരം തിരിത്തീറ്റ നല്‍കാം.
ഒരു മാസത്തിനുള്ളില്‍ കരിമീനുകള്‍ മുട്ടയിടാന്‍ തുടങ്ങും. ഒരു മാസം കഴിഞ്ഞ് വലിപ്പം കൂടിയ കുഞ്ഞുങ്ങളെ 12 മി.ലി, കണ്ണിവലിപ്പമുള്ള എച്ച്ഡിപിഎഫ് വല കൊണ്ടുള്ള ചതുരത്തിലുള്ള (2 മീx 2 മീx 1.5 മീ) കൂടിനുള്ളിലേക്ക് മാറ്റാം. കുറഞ്ഞത് 6 സെന്റിമീറ്റര്‍ വലിപ്പമുള്ള കരിമീന്‍ കുഞ്ഞുങ്ങളെ വില്‍ക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള കര്‍ഷകന്‍, ഫാം ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ
Discussion about this post