കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയായ സുഭിക്ഷ കേരളത്തിന്റെ ലോഗോ പ്രകാശനവും കര്‍ഷക രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ഉദ്ഘാടനവും ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ തയ്യാറാക്കിയ പദ്ധതിയാണ് സുഭിക്ഷ കേരളം .
കോവിഡ് അനന്തര കാലത്ത് കാർഷിക മേഖലയിലൂടെ സമഗ്രവികസനം നടപ്പിലാക്കു കയാണ് ഒന്നാംഘട്ട പ്രവർത്തന ങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.. ജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്കാവശ്യമായ സാമ്പത്തിക സാങ്കേതിക സഹായം സമയബന്ധിതമായി കൈമാറുന്നതിന് ഉതകുന്ന രീതിയില്‍ വിവര ശേഖരണത്തിനുമായി ആണ് ഈ കര്‍ഷക രജിസ്ട്രേഷൻ പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്.
www.aims.kerala.gov.in/subhikshakeralam എന്ന വിലാസത്തില്‍ ഈ പോര്‍ട്ടല്‍ പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഈ പോര്‍ട്ടലില്‍ വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങൾ എന്നിവര്‍ക്കായി രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.
വ്യക്തിഗത വിവരങ്ങൾക്ക് പുറമെകൃഷിയുമായി ബന്ധപ്പെട്ട സ്ഥലത്തിന്റെ വിവരങ്ങള്‍, കൃഷി ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷിക വിളകളുടെ നടീല്‍, വിളവെടുപ്പ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ രേഖപ്പെടുത്താവുന്നതുമാണ്.
വാര്‍ഡ് / കൃഷി ഭവന്‍/ ജില്ല/സംസ്ഥാനതലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡികരിച്ച് പദ്ധതി ആസൂത്രണത്തിനും നടത്തിപ്പിനുമായി വിനിയോഗിക്കുന്നതാണ്.
കടപ്പാട് : ബഹു.വി .എസ്. സുനിൽ കുമാർ ഫേസ്ബുക് പേജ്
Discussion about this post