ചെറിയ വിത്തുകള്‍ പ്രോട്രേകളില്‍ മുളപ്പിച്ചെടുത്താല്‍ നല്ല കരുത്തുള്ള തൈകള്‍ ഉണ്ടാക്കാന്‍ കഴിയും. ഇതിനായി ചകരച്ചോറ്, വെര്‍മികുലൈറ്റ്, പെര്‍ലൈറ്റ് എന്നീ വസ്തുക്കളാണ് ഉപയോഗിക്കേണ്ടത്.
ആദ്യം ചകിരിച്ചോറ്, വെര്‍മികുലൈറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്ത പ്രോട്രേയ്ക്കുള്ളില്‍ നിറയ്ക്കുക. ഇതിന് ശേഷം ഓരോ വിത്തായി ഓരോ കുഴിയില്‍ ഇടുക. 50 അല്ലെങ്കില്‍ 98 കുഴികളാണ് വിത്ത് മുളപ്പിച്ചെടുക്കാന്‍ നല്ലത്. മുളച്ചുവരുന്ന തൈകള്‍ റോസ് കാന്‍ ഉപയോഗിച്ച് ദിവസവും നനയ്ക്കണം. നനയ്ക്കുന്ന വെള്ളത്തില്‍ ഇടയ്ക്ക് സ്യൂഡോമോണാസ് 20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കിന് ചേര്‍ക്കുന്നത് വാട്ടരോഗം ഒഴിവാക്കാന്‍ സഹായിക്കും.
10 ദിവസത്തിലൊരിക്കല്‍ 19 19 19 എന്ന വളം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നത് ചെടികളുടെ വളര്‍ച്ച കൂട്ടും.
വേനല്‍ക്കാലങ്ങളില്‍ 50 ശതമാനം തണല്‍ തരുന്ന ഷെയ്ഡ് നെറ്റ് ഉപയോഗിച്ച് സൂര്യപ്രകാശത്തിന്റെ അളവ് ക്രമീകരിക്കുന്നത് നല്ലതാണ്. ചെടികള്‍ക്ക് നാല് മുതല്‍ അഞ്ച് ഇലകള്‍ വരുന്ന സമയത്താണ് പറിച്ചു നടേണ്ടത്. കഴിയുന്നതും വൈകുന്നേരങ്ങളില്‍ പറിച്ചു നടാന്‍ ശ്രദ്ധിക്കുക.
Discussion about this post