ഏപ്രില്‍, മെയ് മാസങ്ങളില്‍ കൃഷി ആരംഭിക്കാന്‍ പറ്റിയ വിളയാണ് പൈനാപ്പിള്‍. നീര്‍വാര്‍ച്ചയുള്ള ഏത് സ്ഥലത്തും പൈനാപ്പിള്‍ നന്നായി വളരും.കേരളത്തില്‍ വളര്‍ത്താന്‍ യോജിച്ച പൈനാപ്പിള്‍ ഇനങ്ങളാണ് മൗറീഷ്യസ്, ക്യൂ, എംഡി-2, അമൃത, ക്യൂന്‍ തുടങ്ങിയവ.
പൈനാപ്പിള്‍ കൃഷി ചെയ്യാന്‍ നീര്‍വാഴ്ചയുള്ള മണ്ണായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. വാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ കൃത്യമായ അകലം വേണം. വെയില്‍ ലഭിക്കുന്ന സ്ഥലത്തായിരിക്കണം കൃഷി ചെയ്യേണ്ടത്.
ഒരു സെന്റ് സ്ഥലത്ത് 100 കിലോഗ്രാം എന്ന അളവില്‍ ചാണകവും കമ്പോസ്റ്റും ചേര്‍ക്കണം. രണ്ട് മാസത്തില്‍ ഒരിക്കല്‍ ഇത് ഇട്ടു കൊടുക്കണം. വളം നല്‍കിയാല്‍ നല്ല വിളവ് കിട്ടുന്ന ഫലമാണ് പൈനാപ്പിള്‍. മാതൃചെടിയുടെ ചുവട്ടില്‍ നിന്ന് വളര്‍ന്നു വരുന്ന വിത്തുതൈകളാണ് നടീല്‍ വസ്തു. 10-15 ദിവസം തണലത്ത് വെച്ച് തൈകള്‍ നടാന്‍ പാകമാക്കി എടുക്കണം.
10 സെന്റിമീറ്റര്‍ ആഴത്തില്‍ വിത്തുകള്‍ നടണം.പൈനാപ്പിള്‍ മൂപ്പെത്തുന്നതിന് മുമ്പ് ചാഞ്ഞ് പോകുന്നത് തടയാന്‍ ഇലകളിട്ട് മൂടുന്നത് നല്ലതാണ്. വിളഞ്ഞ് വരുന്ന സമയത്ത് കൂമ്പ് നുള്ളി കളഞ്ഞാല്‍ പൈനാപ്പിളിന്റെ വലിപ്പം വര്‍ദ്ധിക്കും.
Discussion about this post