കൃഷി മേഖലയിൽ ഇനി ആധുനിക ടെക്നോളജിയുടെ കാലമാണ് വരാൻ പോകുനത് .കൃഷിക്ക് സഹായകരമായ നിരവധി കണ്ടു പിടിത്തങ്ങൾ നടക്കുന്നുണ്ട് .അവയിൽ പ്രധാനപെട്ടവയാണ് ഇവിടെ പരിച്ചയപെടുത്തുന്നത്
ഡ്രോൺ
ഇപ്പോൾ ഡ്രോണുകൾ എല്ലാവർക്കും സുപരിചതമാണ് .ഫോട്ടോ ,വീഡിയോ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇവ .ഉടനെ തന്നെ നമ്മുടെ പാടത്തും പറമ്പിലുമൊക്കെ കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം .മരുന്ന് തളിക്കുന്നതിനും വളം വിതറുന്നതിനും മാത്രമല്ല വിളവിന്റെ കണക്കെടുക്കാനും കീടനിരീക്ഷണം നടത്താനുമൊക്കെ ഡ്രോണുകൾ ഉപയോഗിക്കാം .
ഡ്രൈവർ ഇല്ലാത്ത ട്രാക്ടർ
ഡ്രൈവർ സഹായം ആവശ്യം ഇല്ലാതെ തന്നെ ജി.പി.എസ് ,ക്യാമറ ,സെന്സറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കൃഷിയെ സഹായിക്കുന്ന ട്രാക്ടറുകൾ .ഡ്രൈവറിലാത്ത കാറുകൾ റോഡുകളിൽ പരീക്ഷണ ഓട്ടം നടത്തി വിജയിച്ചു കഴിഞ്ഞു .
ബിയർ ഫ്ലാഗ് റോബോട്ടിക്‌സ് ,റാബിറ്റ് ട്രാക്ടർസ് ,അഗ്രോ ബോട്ട് തുടങ്ങിയ കമ്പനികൾ ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വമ്പന്മാർ.നമ്മുടെ പാടത്തും പറമ്പിലും ഡ്രൈവറില്ലാത്ത ട്രാക്ടറുകൾ വിലസുന്ന കാലം വിദൂരമല്ല .
സ്മാർട്ട് ഗ്രീൻ ഹൗസ്
ഇൻഡോർ കൃഷി രീതികൾ വർധിച്ചു വരുന്ന കാലഘട്ടമാണിത് . നിർമതിമായ ഒരു അന്തേരിക്ഷത്തിൽ കൃഷി ചെയുന്ന രീതിയാണ് ഗ്രീൻ ഹൗസ് .ഇതിൽ തന്നെ താപനില ,അന്തരീക്ഷ ഊഷ്മാവ് , ഗ്യാസ്സ്,വെളിച്ചം ,വെള്ളം.ഒക്കെ മനുഷ്യന്റെ സഹായം ഇല്ലാതെ സെൻസറുകൾ ഉപയോഗിച്ചു നിയന്ത്രിക്കുകയും,ഉത്പാദനം,ജലസേചനം.ഒക്കെ അളക്കാൻ സ്മാർട്ട് ടെക്നോളോജികൾ ഉപയോഗിക്കുകയും ചെയ്യുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( നിർമിത ബുദ്ധി ) ഉപയോഗിച്ചുള്ള കാലാവസ്ഥ പ്രവചനം.
വളരെയേറെ വിവരങ്ങൾ വിശകലനം ചെയ്ത് വിവേചനപരമായ തീരുമാനമെടുക്കുന്ന സംവിധാനമാണ് നിർമിതബുദ്ധി.കാലാവസ്ഥ പ്രവചനം എന്നും കർഷകർക്ക് വെല്ലു വിളിയാണ് . നിർമിത ബുദ്ധി ഉപയോഗിച്ചു കാലാവസ്ഥ മാറ്റങ്ങൾ അറിയാനും,പ്രവചിക്കാനും ഇത് വഴി സാധിക്കും .മഴയുടെ സാധ്യത മനസ്സിലാക്കി കൃഷിയിറക്കാൻ മാത്രമല്ല മണ്ണിലെ പോഷകലഭ്യത തിരിച്ചറിഞ്ഞ് വളപ്രയോഗം ശുപാർശ ചെയ്യാനും രോഗ– കീട ആക്രമണം തുടക്കത്തിലേ കണ്ടെത്തി പ്രതിരോധിക്കാനും സാധിക്കും .
ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (ഐ.ഒ.റ്റി )
നമ്മുടെ കൃഷിയിടത്തിലെ ഓരോ മാറ്റങ്ങളും.ആവശ്യങ്ങളും ലോകത്തിന്റെഎവിടെ നിന്ന് വേണമെങ്കിലും അറിയാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഐ .ഒ . റ്റി.കൃത്യമായ തീരുമാനം കൃത്യസമയത്ത് എടുക്കുന്നതിനും കൃത്യമായി നടപ്പാക്കുന്നതിനും ഇതുവഴി സാധിക്കും.നമ്മുടെ കൃഷി യന്ത്രങ്ങളും വ്യക്തികളും എല്ലാം സ്മാർട്ട് ഫോണുമായി ബന്ധുപെടുത്തുന്നു.ഡിജിറ്റൽ ഓട്ടോമേഷൻ കൃഷിയിൽ സാധ്യമാക്കാൻ ഇ ടെക്നോളജി സഹായിക്കുന്നു .
Discussion about this post