വേനലില്‍ വിളകളെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കാനുള്ള വഴികള്‍
തെങ്ങ്
തെങ്ങിന്‍ തടങ്ങളില്‍ ചകിരി കൊണ്ട് കമഴ്ത്തി മഴവെള്ളം സംരക്ഷിക്കാം. വേനലില്‍ അതാത് ഇടങ്ങളില്‍ ലഭ്യമായ ചപ്പുചവറുകള്‍, ഉണങ്ങിയ ഓല എന്നിവ തടത്തില്‍ വെട്ടിയിട്ട് പരമാവധി ബാഷ്പീകരണ നഷ്ടം കുറയ്ക്കുക. വേനല്‍ മാസങ്ങളില്‍ തെങ്ങുകളില്‍ നിന്ന് ഒന്നിടവിട്ട മാസങ്ങളില്‍ പച്ച ഓല വെട്ടി മാറ്റുക. ഇപ്രകാരം ചെയ്യുന്നത് വഴി സ്വേദനം മൂലമുള്ള ജലനഷ്ടം കുറയ്ക്കാം. തെങ്ങിന്റെ തടിയില്‍ വേനലില്‍ ഒന്നു രണ്ട് മീറ്റര്‍ ഉയരം വരെ കുമ്മായം പൂശുന്നത് വഴി ചൂടിന്റെ ആഘാതത്തില്‍ നിന്നും ചിതലില്‍ നിന്നും മുക്തി നേടാം. നല്ലയിനം തെങ്ങിന്‍ തൈകള്‍ നടാനായി തെരഞ്ഞെടുക്കുന്നത് വഴി കരുത്തുള്ള തെങ്ങ് ലഭിക്കും.വെള്ളം ലഭ്യമാകുന്ന സമയം വരെ വേനലില്‍ നനയ്ക്കാന്‍ ശ്രമിക്കുക. ഒട്ടും നനയ്ക്കാതിരിക്കുന്നതിനേക്കാള്‍ ഇത് ഗുണം ചെയ്യും
നെല്ല്
ഏപ്രില്‍, മെയ് മാസങ്ങളില്‍ ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് ഞാറ്റടി തയ്യാറാക്കുന്നത്. പറിച്ചു നട്ട് വേരുറയ്ക്കുന്ന ഘട്ടത്തില്‍ നെല്‍ച്ചെടിക്ക് വെള്ളം ആവശ്യമാണ്. അഞ്ച് സെന്റിമീറ്ററോളം വെള്ളം നെല്‍ച്ചെടിക്ക് കെട്ടിനിര്‍ത്താറുണ്ട്. നെല്ലിന്റെ പാലുറയ്ക്കല്‍ ഘട്ടത്തിലും പാടത്ത് വെള്ളം വേണം, അല്ലെങ്കില്‍ പതിര് കൂടാനുള്ള സാധ്യതയുണ്ട്.
കുരുമുളക്
മഴ സമൃദ്ധമായി ലഭിച്ചാല്‍ കുരുമുളകില്‍ നിന്ന് നല്ല വിളവെടുപ്പ് ലഭിക്കും. മഴ ശുഷ്‌കമായാല്‍ ഉല്‍പ്പാദനത്തെയും ബാധിക്കും. മഴയെ ആശ്രയിച്ചാണ് കുരുമുളക് ചെടികളുടെ തിരിയിടലും, കായ്പിടിത്തവും പരാഗണം വരെയും നിലകൊള്ളുന്നത്. സുദീര്‍ഘമായ വരണ്ട വേളകള്‍ കുരുമുളക് കൃഷിക്ക് അനുയോജ്യമല്ല. ചെറിയ കൊടികള്‍ക്ക് പ്രത്യേകിച്ചും.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള കര്‍ഷകന്‍,
അസി.പ്രൊഫസര്‍, കാലാവസ്ഥാവിഭാഗം, കാര്‍ഷിക സര്‍വകലാശാല
Discussion about this post