ലോക്ക്ഡൗണ്‍ കാലം കൃഷിയിലൂടെ ഫലപ്രദമായി നിരവധി പേരാണ് പ്രയോജനപ്പെടുത്തുന്നത്. അത്യാവശ്യം വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ പലരും ഉല്പ്പാദിപ്പിക്കുന്നു. എത്രയോ പേരാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് ചെറുതും വലുതുമായ കൃഷിയിലേക്ക് തിരിഞ്ഞത്. നേരത്തെ തന്നെ പച്ചക്കറിയും മറ്റും കൃഷി ചെയ്തിരുന്നവര്‍ ലോക്ക്ഡൗണ്‍ കാലം കൃഷിക്കായി കൂടുതല്‍ സമയം നീക്കിവെക്കാനും തുടങ്ങി. ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ പേരെ കൃഷിയിലേക്കിറങ്ങാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഗ്രി ടീവി ആരംഭിച്ച ക്യാമ്പയിനാണ് ‘വീട്ടിലിരിക്കാം, വിളയൊരുക്കാം’.
ഈ ക്യാമ്പയിനിന്റെ ഭാഗമായി എറണാകുളം വൈറ്റിലയിലുള്ള ജിനോ കൂടാരപ്പിള്ളിയെ പരിചയപ്പെടാം. തന്റെ വീട്ടിൽ ലഭ്യമായ മുഴുവൻ സ്ഥലവും കൃഷിക്കായി മാറ്റിവെച്ചയാളാണ് ജിനോ. ജിനോയുടെ കൃഷിവിശേഷങ്ങള്‍ കാണാം.
വീഡിയോ കാണുക
Discussion about this post