വീട്ടുമുറ്റത്തെ കുറഞ്ഞസ്ഥലത്തും ടെറസിലുമെല്ലാം എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വര്‍ഷത്തില്‍ മൂന്ന് പ്രധാന സീസണുകളിലായി വെണ്ട കൃഷി ചെയ്യാം. മാര്‍ച്ച്, ജൂണ്‍, ജൂലൈ, ഒക്ടോബര്‍, നവംബര്‍ എന്നിവയാണ് നടീല്‍സമയം.
ഒരു സെന്റിലേക്ക് 30 ഗ്രാം വിത്ത് മതി. ഒന്നരയടി അകലത്തില്‍ വിതയ്ക്കാം. വിത്തിന്റെ വലിപ്പമാണ് വിത്താഴം. രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. സ്ഥലമുള്ളിടത്ത് നിലമൊരുക്കുമ്പോള്‍ത്തന്നെ ഒരു സെന്റിലേക്ക് രണ്ടര കിലോഗ്രാം കുമ്മായവസ്തു ഇളക്കി യോജിപ്പിക്കണം. രണ്ടടി അകലത്തില്‍ ചാലുകളെടുത്ത് സെന്റൊന്നിന് 60 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടമോ കമ്പോസ്റ്റോ അടിവളമായി നല്‍കാം.
രണ്ടാഴ്ചയിലൊരിക്കല്‍ ഒരു കൈക്കുമ്പിള്‍ ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടം ചെടിയുടെ ചുവട്ടില്‍നിന്ന് 20സെന്റീമീറ്റര്‍ അകലത്തില്‍ ചേര്‍ത്ത് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം.
ബിടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മിത്ര ബാക്ടീരിയ ഒരു ലിറ്റര്‍ ലായിനിയില്‍ 10ഗ്രാം ശര്‍ക്കരകൂടി ചേര്‍ത്ത് തളിക്കണം. ഇലപ്പുള്ളി രോഗത്തിനെതിരെ 20ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ ഇരുവശങ്ങളിലും തളിക്കാം. വെള്ളീച്ചയെ തുരത്താന്‍ മിത്രകുമിളായ വെര്‍ട്ടിസിലിയം 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വൈകുന്നേരങ്ങളില്‍ ചെടികളില്‍ തളിക്കാം.
Discussion about this post