ജമന്തി അഥവാ സ്വര്‍ണനിറമുള്ള പുഷ്പം. വിദേശ രാജ്യത്ത് നിന്നെത്തിയ ജമന്തിയുടെ 15 ഇനങ്ങള്‍ ഇന്ത്യയില്‍ പലയിടങ്ങളിലും കൃഷി ചെയ്യുന്നുണ്ട്. വെളുത്തപൂക്കള്‍ വിരിയുന്ന ഹിമാനി, ഹൊറൈസണ്‍, ബ്യൂട്ടിസ്‌നോ, ഇന്നസെന്റ് മഞ്ഞപൂക്കള്‍ വിരിയുന്ന സൂപ്പര്‍ജയന്റ്, ഈവിനിംഗ്സ്റ്റാര്‍, ബാസന്തി, സുജാത ചുവന്നപൂക്കള്‍ വിരിയുന്ന ബോയിസ്, ഡിസ്റ്റിങ്ഷന്‍, ഡ്രാഗണ്‍ എന്നിവയാണ് കേരളത്തില്‍ പ്രചാരമുള്ള ചില ഇനങ്ങള്‍.
7 ദിവസം വരെ വാടാതെ നില്‍ക്കുവാന്‍ ജമന്തിക്ക് കഴിയും. ഏത് മണ്ണിലും ജമന്തി വളരും. വെയില്‍ ധാരാളം ആവശ്യമാണ്. തണുപ്പുകാലത്താണ് ചെടി സാധാരണ പുഷ്പിക്കുന്നത്. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ നട്ടാല്‍ ഡിസംബര്‍-ഫെബ്രുവരിയില്‍ പൂക്കുന്നതാണ്. ദിവസവും നനച്ചു കൊടുക്കണം.ധാരാളം വെള്ളം ചേര്‍ത്ത ജൈവ വളമാണ് അനുയോജ്യം
ഡാലിയായിലേതു പോലെ വിത്ത്, തണ്ട്, കന്ന് എന്നിവയാണ് പ്രജനനത്തിനു ഉപയോഗിക്കുന്നത്. പൂക്കാലം കഴിഞ്ഞ് ചെടികളുടെ തണ്ട് തറ നിരപ്പില്‍ വെച്ച് വെട്ടിയാല്‍ അതില്‍ നിന്നും പുതിയ മുളകള്‍ ഉണ്ടാകും. ഇത്തരം മുളകളുടെ തുമ്പ് മുറിച്ചുനടാന്‍ ഉപയോഗിക്കാവുന്നതാണ്. നടുന്ന സ്ഥലത്തു ആവശ്യത്തിനു നനവുണ്ടെങ്കില്‍ ഇവ വേരുപിടിച്ചു വളര്‍ന്നുകൊള്ളും. ചെടിയുടെ അടിയിലുള്ള ശാഖകള്‍ മണ്ണില്‍ കിടന്ന് അവയില്‍ വേരുപിടിക്കും. വേരു പിടിച്ച അത്തരം തൈകള്‍ മാറ്റി നട്ടും ജമന്തി വച്ചു പിടിപ്പിക്കാം.
15-20 സെ.മീറ്റര്‍ വളര്‍ച്ചയെത്തുമ്പോള്‍ അഗ്രഭാഗത്തു പുഷ്പമുകുളം ഉല്‍പാദിപ്പിക്കുന്നു. ഇതു ചെടിയുടെ മുകളിലോട്ടുള്ള വളര്‍ച്ച നിയന്ത്രിക്കുന്നു. അതിനാല്‍ വശങ്ങളില്‍ നിന്നും ആരോഗ്യമുള്ള ശാഖകള്‍ പെട്ടെന്നു ഉണ്ടാകാന്‍ വേണ്ടി തുമ്പറ്റം 2 സെന്റിമീറ്റര്‍ നീളത്തില്‍ മുറിച്ചുമാറ്റണം. തന്മൂലം കുറഞ്ഞതു 2-4 ശക്തിയുള്ള ശിഖരങ്ങള്‍ മുകളിലേയ്ക്കു വളരുന്നു. അത്തരം ശാഖകളില്‍ നല്ല പൂപിടുത്തം ഉണ്ടാകുകയും വലിപ്പമുള്ള പൂക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു.
Discussion about this post