പത്തനംതിട്ട: പഴവും പച്ചക്കറി വിഭവങ്ങളും കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് ജനങ്ങളിലെത്തിക്കാൻ കൃഷിവകുപ്പ്. സംസ്ഥാനത്ത് കോവിഡ് 19 ആദ്യം റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നായ പത്തനംതിട്ടയിലാണ് കൃഷി വകുപ്പ് നേരിട്ട് ഉൽപന്നങ്ങൾ സമാഹരിക്കാൻ ഒരുങ്ങുന്നത്. അവശ്യസാധന ലഭ്യത ഉറപ്പു വരുത്താനും വിലക്കയറ്റം തടയാനും ലക്ഷ്യമിട്ടാണ് നീക്കം.
പഞ്ചായത്ത് തലത്തിലെ ഇക്കോ ഷോപ്പുകൾ, എ ഗ്രേഡ് മാർക്കറ്റുകൾ വി എഫ് പി സി കെ യുടെയും ഹോർട്ടി കോർപ്പിന്റെയും സെന്ററുകൾ തുടങ്ങിയ കേന്ദ്രങ്ങളിലൂടെയാണ് വിതരണവും സംഭരണവും നടക്കുക.
ഉൽപന്നങ്ങള്‍ വില്‍ക്കാനുള്ള കര്‍ഷകര്‍ 9048998558 (ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍), 9961200145 (കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, മാര്‍ക്കറ്റിംങ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Discussion about this post