കർഷകർക്ക് ആശ്വാസമായി പുതിയ സാമ്പത്തിക പാക്കേജ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു .
പുതിയ സാമ്പത്തിക പാക്കേജില്‍ രാജ്യത്തെ 8.69 കോടി കര്‍ഷകര്‍ക്കും സഹായ വാഗ്‌ദാനം .ഏപ്രില്‍ ആദ്യവാരം ഇവര്‍ക്കം രണ്ടായിരം രൂപ ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ട് കൈമാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക…….
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും വനിതകള്‍ക്കും സഹായം ലഭിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 182-ല്‍ നിന്ന് 202 രൂപയാക്കി. 2000 രൂപയുടെ വേതനവര്‍ധനവാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ അഞ്ചുകോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post