അന്തരീക്ഷ ത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും കോഴികളുടെ വളര്‍ച്ചയേയും ഉല്‍പാദനത്തേയും ബാധിക്കുമെന്നതിനാല്‍ കോഴികള്‍ക്ക് വേനല്‍ക്കാല സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ്. ചൂട്
കൂടുന്നതോടെ കോഴികള്‍ കഴിക്കുന്ന തീറ്റയുടെ അളവ് വളരെ കുറയുകയും ഉല്‍പാദനം കുറയുകയും മരണ നിരക്ക് കൂടുകയും ചെയ്യും. മുട്ടയുല്‍പ്പാദനത്തെ ചൂ ട് പ്രതികൂലമായി ബാധിക്കുന്നുവെന്ന് മാത്രമല്ല, ഇടു
ന്ന മുട്ട യുടെ വലുപ്പത്തിലും പോഷകമൂല്യത്തിലും വ്യതിയാനം സംഭവിക്കുകയും ചെയ്യും.
കൂടുതല്‍ വേനല്‍ ച്ചൂട ് പ്രതീക്ഷിക്കുന്ന സ്ഥലങ്ങളില്‍ കോഴിക്കൂട് കിഴക്ക്-പടിഞ്ഞാ റായി പ ണിതുയര്‍ത്തുന്നതാണ് നല്ലത്. ഇതുമൂലം നേ രിട്ടുള്ള സൂര്യരശ്മിയോ, ചൂട് കാ റ്റോ, മഴയോ ഒ ന്നും തന്നെ കൂ
ട്ടില്‍ കടന്ന് പ്ര ശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. കൂടിനുള്ളിലെ വായു സഞ്ചാരം തൃപ്തികരമാക്കാന്‍ വശങ്ങ ളിലുള്ള കമ്പിവല നിത്യവും വൃത്തിയാക്കേണ്ടതാണ്. കൂടിന്റെ പാര്‍ശ്വഭിത്തിയിലും കൂരയിലും കുമ്മായമോ വെള്ള പെയിന്റോ അടിച്ചാല്‍ കൂടിനുള്ളില്‍ ചൂട് കടക്കുന്ന ത് കുറയ്ക്കാം. തണുത്ത അന്തരീക്ഷം ഉണ്ടാ ക്കാന്‍ വെള്ളം ത ളിച്ച ചാക്ക് കൂ ടിന്റെ പാര്‍ശ്വ ഭിത്തികളില്‍ ഇടാം. കോഴിക്കൂടിനുചുറ്റും ചെറുചെടികളും പുല്‍ത്തകിടികളും തണല്‍വൃ ക്ഷങ്ങളും വെച്ച് പിടിപ്പിക്കുന്നത് നന്നായിരിക്കും. വേനല്‍ ക്കാലത്ത് തറയില്‍ വിരിയ്ക്കുന്ന വിരിയുടെ കനം പകുതിയാക്കണം. വിരി കള്‍ ദിനം പ്രതി ഒരു തവണ ഇളിക്കിയിടണം. വേനല്‍ക്കാലത്ത് കോഴികള്‍ എടുക്കുന്ന തീറ്റയുടെ അളവ് കുറയുന്നതിനാല്‍ മാംസ്യം, ഊര്‍ജ്ജം,കാല്‍സ്യം, ഫോസ്ഫറസ്, ജീവകം എ, ബി2, ഡി3 തുടങ്ങിയവയുടെ അളവ് സാധാരണത്തേതിനേക്കാള്‍ 10 ശതമാനം അധികമുള്ള തീറ്റ നല്‍കണം. തീറ്റ നല്‍കുന്നതാവട്ടെ അതിരാവിലെയും വൈകുന്നേരവുമാണ് നല്ലത്. തണുത്ത വെള്ളം ധാരാളമായി കൊടുക്കാം. ജീവകം സി പ്രൊബയോട്ടിക് ഔഷധങ്ങള്‍, ഇലക്ക്‌ട്രോലൈറ്റ്, ഗ്ലൂക്കോസ് തുടങ്ങിയവയും ചൂട് കാലങ്ങളില്‍ വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കുാവുന്നതാണ്.
Discussion about this post