ലോകം മുഴുവന്‍ കൊറോണ പടര്‍ന്നുപിടിച്ചതോടെ എല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ലോകത്തെ മിക്ക ഓഹരി വിപണികളും നഷ്ടത്തില്‍ കൂപ്പുകുത്തുന്ന അവസ്ഥയാണ്. ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്ന വിനോദ സഞ്ചാര മേഖലയിലും മോശം അവസ്ഥയാണ്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലെ ഒട്ടുമിക്ക റിസോര്‍ട്ടുകളും ഹോട്ടലുകളും പൂട്ടിയ അവസ്ഥയിലാണ്.
വി നോദ സഞ്ചാരമേഖല പ്രതിസന്ധിയിലായതോടെ വിദേശികള്‍ക്ക് പ്രിയപ്പെട്ട കരിമീനിനു ഡിമാൻഡ് കുറഞ്ഞു . ഹോട്ടലുകളും റിസോര്‍ട്ടുകളുമായിരുന്നു കരിമീന്‍ ഏറ്റവും കൂടുതല്‍ വാങ്ങിയിരുന്നുത്. എന്നാല്‍, കൊറോണ ഭീതി ഉയര്‍ന്നതോടെ സഞ്ചാരികള്‍ കുറഞ്ഞ റിസോര്‍ട്ടുകളൊന്നും കരിമീന്‍ ഇപ്പോള്‍ വാങ്ങുന്നില്ല.വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ വില കുറച്ചുള്ള പരീക്ഷണവും കര്‍ഷകര്‍ നടത്തുന്നുണ്ട്. കിലോയ്ക്ക് ഇരുപത് രൂപ വരെയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.
കരിമീനിന്റെ ഗുണമേന്മ അനുസരിച്ച് നാല് വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. ഇതില്‍ എപ്ലസ് കരിമീനിന് കിലോയ്ക്ക് 460 രൂപയില്‍ നിന്നും 440 രൂപയായി. എ വിഭാഗത്തിന് 410 രൂപയില്‍ നിന്നും 390 ആക്കി കുറച്ചു. ബി വിഭാഗത്തിന് 330 രൂപയില്‍ നിന്നും 310 ആക്കി കുറച്ചപ്പോള്‍ 230ല്‍ നിന്നും 210 രൂപയാണ് സി ക്ലാസിന് കുറച്ചത്.
Discussion about this post