വേനലിൽ വിളവെടുക്കണമെങ്കിൽ നവംബർ പകുതിയോടെ തണ്ണിമത്തൻ കൃഷി ആരംഭിക്കണം.സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസായ സ്ഥലം കൃഷിക്ക് അനുയോജ്യമാണ്.വാഴ നടുമ്പോൾ ഇടവിളയായി തണ്ണിമത്തൻ കൃഷി ചെയ്യുന്നവരുമുണ്ട്.രാത്രി താപനില കുറഞ്ഞിരിക്കുന്നതും പകൽ താപനില കൂടിയതുമായ കാലാവസ്ഥ തണ്ണിമത്തന്റെ മധുരം കൂട്ടു. 90% ത്തോളം ജലാംശം അടങ്ങിയ പ്രകൃതിദത്ത ദാഹശമനിയാണ് തണ്ണിമത്തൻ.നീർവാർച്ചയുള്ള മണൽ കലർന്ന പശ്ചിമരാശി മണ്ണാണ് കൃഷിക്ക് മികച്ചത്.ഹൈബ്രിഡ് ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ വിത്തിട്ട് 30 ദിവസത്തിനകം പൂക്കൾ വിരിഞ്ഞു തുടങ്ങും

ഏകദേശം 70 ദിവസം കഴിയുമ്പോഴേക്കും വിളവെടുക്കാൻ ഭാഗമാകും.ഷുഗർ ബേബി, അർക്ക ജ്യോതി, ശോണിമ,സ്വർണ്ണ എന്നിവയാണ് കേരളത്തിൽ സാധാരണ കണ്ടുവരുന്ന തണ്ണിമത്തൻ ഇനങ്ങൾ.വിത്തിട്ട് ഏകദേശം ഒരാഴ്ചയ്ക്കകം തൈ വളരും..ഏകദേശം മൂന്നാഴ്ചയോളം കഴിയുമ്പോൾ ഇല നന്നായി വളരും.മൂന്നോ നാലോ ഇല വരുമ്പോൾ ഓരോ തടത്തിലും 100 ഗ്രാം കടല പിണ്ണാക്ക് 2 കിലോ മണ്ണിരവളം എന്നിവ ചേർത്തു കൊടുക്കണം.വിത്തിട്ട് ഏകദേശം 35 മുതൽ 45 ദിവസങ്ങൾക്കുള്ളിൽ പെൺപൂക്കൾ വിരിയും.കായ പിടുത്തം തുടങ്ങുമ്പോൾ മണ്ണിന്റെ നനവ് അനുസരിച്ച് ജലസേചനം കുറയ്ക്കണം.വിളവെടുപ്പിന് 15 ദിവസം മുൻപ് ജലസേചനം നിർത്തണം
Discussion about this post