കുന്നിക്കുരുവിൽ അടങ്ങിയിരിക്കുന്ന അപകടകാരിയായ ഘടകമാണ് അബ്രിൻ. Toxalbumin എന്ന വിഭാഗത്തിൽപ്പെടുന്ന വിഷം. കുന്നിക്കുരുവിന്റെ സത്ത് ഹൃദയത്തിന്റെ താളം തെറ്റിക്കുന്നു. ഇതിന്റെ പൊടി 90 മുതൽ 120 മില്ലിഗ്രാം വരെ അകത്തു പോയാൽ മരണം വരെ സംഭവിക്കാം.കൊടിയ വിഷം അടങ്ങിയ ചെടിയാണ് അരളി. ഇലയും തണ്ടും വേരും കായും പൂവും വരെ വിഷം തന്നെ..മാങ്ങയുമായി രൂപസാദൃശ്യപ്പെടുന്ന ഒതളങ്ങ ഒരിക്കലും തൊടിയിൽ വളർത്തരുത്. ഒരു കായ്ക്കുള്ളിലെ kernal നമ്മുടെ ഹൃദയത്തെ തകരാറിലാക്കം..സുഷുമനയെ ബാധിക്കുന്ന വിഷമുള്ള ചെടിയാണ് കാഞ്ഞിരം. 60 മുതൽ 100 മില്ലിഗ്രാം വരെ ശരീരത്തിൽ എത്തിയാൽ അത് അപകടമാണ്

റെയിൽവേ പോയിസൺ എന്ന പേരുള്ള ഉമ്മം ഒരു ഗ്രാം മതി നമ്മുടെ ജീവൻ അപകടത്തിലാക്കാൻ.ആവണക്കിന്റെ കായ ഉള്ളിൽ ചെന്നാൽ മാരക വിഷമാണ്. റിസിൻ എന്ന് പേരുള്ള toxalbumin വളരെ അപകടകാരിയാണ്.പറമ്പിന്റെ വേലികളിൽ കാണപ്പെടുന്ന കമ്മട്ടിയുടെ കായകളും വിഷം തന്നെ.പർപ്പിൾ നിറത്തിൽ പൂക്കൾ ഉണ്ടാകുന്ന എരിക്ക് അതീവ അപകടകാരിയാണ്. ഇതിന്റെ അംശം ശരീരത്തിലേക്ക് പോവരുത്
Discussion about this post