ഒരു കപ്പ് കാപ്പിക്ക് 56,000 രൂപ! ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി എന്ന വിശേഷണത്തിന് അർഹമായിരിക്കുകയാണ് ദുബായിലെ റോസ്റ്റേഴ്സ് എന്ന എമിറാത്തി കോഫി ഷോപ്പ് ഉണ്ടാക്കിയ കോഫി.
വളരെ അപൂർവമായ പനാമൻ ഗിഷാ ബീൻസും, പുഷ്പങ്ങളുടെയും ഉഷ്ണമേഖല പഴങ്ങളുടെയും സവിശേഷമായ സത്തും കാപ്പിയിൽ ഉപയോഗപ്പെടുത്തിയതായി റോസ്റ്റേഴ്സിന്റെ സഹസ്ഥാപകനും സിഇഒ യുമായ കോൺസ്റ്റന്റെൻ ഹാർബുസ് പറഞ്ഞു. ജപ്പാനിൽ കൈകൊണ്ട് നിർമ്മിക്കുന്ന മനോഹരമായ പാറ്റേണുകളുള്ള എഡോ കിരിക്കോ ക്രിസ്റ്റൽ ഗ്ലാസിലാണ് ഈ കാപ്പി വിളമ്പുന്നത്.
Discussion about this post