പഞ്ചസാരയെക്കാൾ 30 ഇരട്ടി മധുരമുള്ള ചെടിയാണ് മധുര തുളസി അഥവാ സ്റ്റീവീയ.പ്രമേഹ രോഗികൾക്ക് പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം.ഇതിൽ അടങ്ങിയിട്ടുള്ള സ്റ്റീവിയോൾ ഗ്ലൈക്കോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. ബ്രസീലിയൻ ജേർണൽ ഓഫ് ബയോളജിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇത് രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നു

കലോറി അടങ്ങിയിട്ടില്ല എന്നതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മധുര തുളസി ഉപയോഗിക്കാം.ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ ഘടകങ്ങൾ മുറിവ് വേഗം ഭേദമാക്കുന്നു.മധുര തുളസിയുടെ ഇല നന്നായി അരച്ചെടുത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്തിട്ടാൽ മുഖക്കുരു അകറ്റാം.ആന്റി ഫംഗൽ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ഉള്ള മധുര തുളസിയുടെ സത്ത് താരൻ അകറ്റാനും ഉപയോഗപ്പെടുത്താറുണ്ട്
Discussion about this post