കൂവരക്, തിന, ബാർലി വരക്, ചാമ, ബാജ്റ എന്നിങ്ങനെ ഒട്ടേറെയുണ്ട് ചെറു ധാന്യങ്ങൾ. സൂപ്പർ ഫുഡ് കാറ്റഗറിയിലാണ്ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകളുടെ സ്ഥാനം. ധാതു സമ്പന്നമാണ് ചെറുധാന്യങ്ങൾ. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്,സിങ്ക് തുടങ്ങി സൂക്ഷ്മ പോഷകങ്ങളുടെ കുറവ് പരിഹരിക്കാൻ ചെറുധാന്യങ്ങൾ മികച്ചതാണ്ചെറു ധാന്യങ്ങളുടെ പതിവായുള്ള ഉപയോഗം ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കുന്നു.ചെറുധാന്യങ്ങളിലെ ഭക്ഷണ നാരും കാർബോഹൈഡ്രേറ്റ് ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.ബാക്ടീരിയ, ഫംഗസ് എന്നിവയാൽ ശരീരത്തിൽ ഉണ്ടാകുന്ന അണുബാധകളെ തടയാൻ ചെറുധാന്യങ്ങൾക്ക് കഴിവുണ്ട്
ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്ത ചെറുധാന്യങ്ങൾ സീലിയാക് രോഗത്താൽ കഷ്ടപ്പെടുന്നവർക്ക് സുരക്ഷിതമായ ഭക്ഷ്യ വിഭവമാണ്.ചെറു ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന നിരോക്സീകാരികൾ ശരീരത്തിലെ ഹാനികരമായ ഓക്സീകരണത്തെ തടയുകയും കോശങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയുകയും ചെയ്യുന്നു.ചെറു ധാന്യങ്ങളിൽ പ്രോട്ടീന്റെ അളവ് കൂടുതലാണ്

മികച്ച രോഗപ്രതിരോധശേഷി നൽകുന്ന ഇവ ദിവസേനയുള്ള ഭക്ഷണക്രമത്തിന്റെ ഭാഗമാക്കണം.സാവധാനം ദഹിക്കുന്ന അന്നജവും ധാരാളം നാരുകളുടെ സാന്നിധ്യവും ഇവയെ അമിതവണ്ണം കുറയ്ക്കാൻ യോജിച്ച ഭക്ഷണമായി തിരഞ്ഞെടുക്കാം.ഇവയിലെ ആന്റി ഓക്സിഡന്റ് ആയ പോളിഫിനോളുകൾ തലച്ചോറിന്റെ ഓക്സിഡന്റൽ സ്ട്രെസ്സ് കുറയ്ക്കുന്നു.ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇതിന്റെ ഉപയോഗം ഗുണം ചെയ്യും
Discussion about this post