കൃഷിയെക്കുറിച്ച് അറിയാനുള്ളതെല്ലാം ഇനി ഒറ്റക്ലിക്കിൽ! സംഭവം മറ്റൊന്നുമല്ല കർഷകർക്കും ഉദ്യോഗസ്ഥർക്കും കൃഷിശാസ്ത്രർക്കും ഒരുപോലെ ഗുണമാകുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുകയാണ് കേരള കാർഷിക സർവകലാശാല. ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സംസ്ഥാനത്തെ ഓരോ ബ്ലോക്കിലെയും കാർഷിക മേഖലയുടെ നേർചിത്രം അറിയാം. 152 കർഷകർ, അവർ കേരളത്തിലെ 152 ബ്ലോക്കുകളെ പ്രതിനിധാനം ചെയ്തു വിലയിരുത്തുന്നു.

152 ബ്ലോക്കുകളിലെ തെരഞ്ഞെടുത്ത ഓരോ കർഷകരും രണ്ട് മിനിറ്റിൽ താഴെയുള്ള വീഡിയോയിലൂടെ തന്റെ കാർഷിക അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഇവിടെ. കെഎയു പ്രഗതി, പ്രിയങ്ക, ദീപിക തുടങ്ങിയ നൂതന വിത്തിനങ്ങൾ, അയർ, സമ്പൂർണ എന്നീ സൂക്ഷ്മ മൂലകങ്ങൾ ട്രൈക്കോഡർമ, സ്യൂഡോമോണസ് എന്നീ ജൈവ കീട നിയന്ത്രണങ്ങൾ കാർഷിക ഉപകരണങ്ങൾ എന്നിങ്ങനെ കാർഷിക സർവകലാശാലയുടെ സാങ്കേതികവിദ്യകളിലൂടെ ലഭിച്ച നേട്ടങ്ങൾ കർഷകർ തന്നെ ഇവിടെ വിവരിക്കുന്നു. techday.kau.in എന്ന ലിങ്കിലൂടെ ഡിജിറ്റൽ പ്ലാറ്റഫോമിൽ നിങ്ങൾക്കും കയറാം. നിങ്ങളുടെ ബ്ലോക്ക് പരിധിയിലെ കർഷകന്റെ വീഡിയോ മാത്രമല്ല ബ്ലോക്ക് പരിധിയിലെ കാർഷിക മേഖലയിലെ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും തിരിച്ചറിയാം.
Discussion about this post