കുറഞ്ഞ സ്ഥലത്ത് പോലും നന്നായി വിളയുകയും വരുമാനം തരുകയും ചെയ്യുന്ന വിളയാണ് പാഷൻ ഫ്രൂട്ട്ഹൈബ്രിഡ് ഇനങ്ങൾക്ക് ഇപ്പോൾ വിപണിയിൽ മികച്ച വില തന്നെ ലഭിക്കുന്നുണ്ട്വിത്തു മുളപ്പിച്ചും വള്ളികൾ നട്ടും തൈകൾ ഉത്പാദിപ്പിക്കാം.വള്ളി മുറിച്ച് നടുന്നവ കൂടുതൽ വേഗത്തിൽ കായ്ക്കും എന്നാണ് കർഷകർ പറയുന്നത്.മൂപ്പെത്തിയ വള്ളികൾ ആയിരിക്കണം കൃഷി ചെയ്യുവാൻ തിരഞ്ഞെടുക്കേണ്ടത് വള്ളി കഷ്ണങ്ങൾ 25 മുതൽ 30 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുക്കണം.ഓരോ തണ്ടിലും 5 ഇലകളെങ്കിലും വേണം.മൂന്നു മീറ്റർ അകലം നൽകി അര മീറ്റർ വീതം നീളം, വീതി,താഴ്ചയുള്ള കുഴിയെടുത്ത് മേൽമണ്ണും 10 കിലോഗ്രാം കമ്പോസ്റ്റും ചേർത്ത് ഇളക്കി നിറച്ച് തൈ നടണം

തുടർന്ന് വർഷംതോറും മഴക്കാലത്ത് രണ്ടുതവണകളായി യൂറിയ 220 ഗ്രാം, റോക്ക് ഫോസ്ഫേറ്റ് 55 ഗ്രാം, പൊട്ടാഷ് വളം 170 ഗ്രാം എന്നതോതിൽ ചേർക്കുകയും വേണംവള്ളിയിൽ ഉണ്ടാകുന്ന പുതിയ ശാഖകളിലാണ് കായ്കൾ ഉണ്ടാക്കുക.ഒരു വള്ളിയിൽ നിന്ന് ശരാശരി വിളവ് 7 മുതൽ 8 കിലോഗ്രാം കായ്കൾ പ്രതീക്ഷിക്കാംനല്ല വിളവിന് ഒന്നരവർഷത്തെ വളർച്ച വേണ്ടിവരുംപൂക്കൾ കായ്കളാകാൻ മൂന്നുമാസമാണ് പരമാവധി വേണ്ടത്.പാഷൻ ഫ്രൂട്ടിന്റെ പുറംതോട് കൊണ്ടാട്ടം ആയും, ഇതിന്റെ നീര് പിഴിഞ്ഞെടുത്ത് സ്ക്വാഷും നിർമിക്കാം.ഇത്തരം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനം ലാഭം ഇരട്ടിയാക്കും.പാഷൻ ഫ്രൂട്ടിന്റെ പ്രധാന വിളവെടുപ്പ് കാലം മെയ്- ജൂൺ സെപ്റ്റംബർ- ഒക്ടോബർ കാലയളവാണ്. പ്രധാനമായും വയലറ്റ്, മഞ്ഞ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ട് ആണ് കർഷകർ കൂടുതൽ കൃഷി ചെയ്യുന്നത്.കീടരോഗ സാധ്യതകൾ പാഷൻ ഫ്രൂട്ട് കൃഷിയിൽ കുറവാണ്.പർപ്പിൾ നിറത്തിലുള്ള ഇനത്തിനാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാർ ഉള്ളതെന്ന് കർഷകർ പറയുന്നുവിളവെടുത്തു കഴിയുമ്പോൾ പ്രൂണിംഗ് നടത്തിയാൽ കൂടുതൽ ശിഖരങ്ങൾ പൊട്ടിമുളയ്ക്കും. ഇതിലൂടെ ഉത്പാദനം വർദ്ധിപ്പിക്കാം.
Discussion about this post