രാജ്യത്തെ തനത് ജനുസ്സിൽ പെട്ട കന്നുകാലികളെ സംരക്ഷിക്കുന്നതിനും അവയുടെ പാൽ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനുമായി വ്യക്തികൾക്കും സഹകരണ സംഘങ്ങൾക്കും പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി യാണ് കേന്ദ്രസർക്കാർ ഈ പുരസ്കാരം നൽകുന്നത്.ദേശീയതലത്തിലാണ് ഈ പുരസ്കാരം നൽകുന്നത്. പുരസ്കാര വിജയികൾക്ക് ഒന്നാം സമ്മാനം 5 ലക്ഷം, രണ്ടാം സമ്മാനം 3 ലക്ഷം, മൂന്നാം സമ്മാനം 2 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുകയായി ലഭിക്കുക.
Ministry of Home Affairs യുടെ awards.gov.in എന്ന ഓൺലൈൻ അവാർഡ് പോർട്ടലിലൂടെ അപേക്ഷകർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകൾ സമർപ്പിക്കാവുന്നതിനുള്ള അവസാന തീയതി 15.09.2025.
Discussion about this post