ബീഹാർ പൂർണിയ സ്വദേശിയായ 24 വയസ്സുള്ള പ്രിൻസ് ശുക്ല തന്റെ പിതാവിൽ നിന്നും ബന്ധുക്കളിൽ നിന്നും കടമായി വാങ്ങിയ ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് തന്റെ സ്വപ്ന സംരംഭമായ AGRATE എന്ന അഗ്രി സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. BSC അഗ്രികൾച്ചർ ബിരുദധാരിയായ അദ്ദേഹം ബാംഗ്ലൂരിലെ മികച്ചൊരു ജോലി ഉപേക്ഷിച്ചാണ് ബിസിനസിലേക്ക് കടന്നുവന്നത്.
കർഷകർക്ക് ആവശ്യമുള്ള ഗുണനിലവാരമുള്ള വിത്തുകൾ,വളങ്ങൾ, കാര്യക്ഷമമായ ജലസേചന ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു കൊണ്ടാണ് അദ്ദേഹം ബിസിനസ് ആരംഭിച്ചത്. പിന്നീട് കർഷകർക്ക് ആവശ്യമായ പരിശീലനം അവരുടെ കൃഷിയിടങ്ങളിൽ പോയി നൽകാൻ തുടങ്ങിയതോടെ സംരംഭം കൂടുതൽ വരുമാനത്തിലേക്ക് എത്തി. പ്രായോഗികമായ പരിശീലനം കർഷകർക്ക് നൽകിയാൽ മാത്രമാണ് കൃഷിയിടങ്ങളിൽ കൂടുതൽ ഉൽപാദനം നടക്കുമെന്ന് തന്റെ പ്രവർത്തനത്തിലൂടെ അദ്ദേഹം സമൂഹത്തിന് കാണിച്ചുകൊടുത്തു. ഇന്ന് ധാരാളം പേർ അഗ്രി സ്റ്റാർട്ടപ്പ് വഴി വിവിധ വിഷയങ്ങളിൽ പരിശീലനം നേടുന്നു. ഇന്ന് AGRATE എന്ന കാർഷിക സ്റ്റാർട്ടപ്പിന്റെ വാർഷിക വരുമാനം ₹ രണ്ടര കോടി രൂപയാണ്.
Discussion about this post