ക്ഷീര സംഘങ്ങളിൽ കൂടുതൽ പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് ഓണക്കാലത്ത് 500 രൂപ വീതം ധനസഹായം നൽകുന്ന ഓണം മധുരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു.
കൂടാതെ മൂന്നുവർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യഘഡുവായി 50 ലക്ഷം രൂപ അനുവദിച്ചു. രാത്രികാലങ്ങളിലടക്കം സേവനം ലഭ്യമാക്കുന്ന വെറ്റിനറി ആംബുലൻസ് സംവിധാനം കേരളത്തിലെ മൃഗസംരക്ഷണ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post