മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഒരു വർഷത്തെ തീവ്ര യജ്ഞ പരിപാടി ലക്ഷ്യമിട്ട് സർക്കാർ. “കൃഷി പുനരുജീവനവും മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ” എന്നാണ് ഈ പരിപാടിയുടെ പേര്. ഇതിന്റെ ഉദ്ഘാടനം ഈ മാസം 31ന് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന്റെ ഭാഗമായി നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യും.

ഇതിനായി ഒരു വർഷം നീണ്ടുനിൽക്കുന്ന ജനകീയ പരിപാടി നയത്തിൽ പ്രഖ്യാപിച്ചു. കാട്ടുപന്നികളെ കൊല്ലാൻ ചീഫ് വൈൽഡ് വാർഡൻ ഉള്ള അധികാരം വിനിയോഗിച്ചാണ് കൊന്നൊടുക്കൽ. തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകും. കർഷക കൂട്ടായ്മകൾ, കർഷക തൊഴിലാളികൾ, റബർ ടാപ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഷൂട്ടർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാവും ഇത് നടപ്പിലാക്കുക.
Discussion about this post