ഓണത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറി- പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം കണ്ടെത്തിയതായി കൃഷിവകുപ്പ്. നമ്മൾ ആസ്വദിച്ചു കഴിക്കുന്ന ആപ്പിളിലും മുന്തിരിയിലും പേരയ്ക്കയിലും വരെ കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
പച്ചമുളക്, ക്യാപ്സിക്കം, പയർ,കോവയ്ക്ക അങ്ങനെ പച്ചക്കറികളുടെ ലിസ്റ്റ് വേറെയും. അതുകൊണ്ടുതന്നെ ഹോർട്ടികോർപ്പിലൂടെ ഓണക്കാലത്ത് പരമാവധി വിലകുറച്ച് തീർത്തും ജൈവരീതിയിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ ആണ് കൃഷി വകുപ്പിന്റെ ലക്ഷ്യം. കേരളത്തിൽ ഉൽപാദിപ്പിക്കാൻ കഴിയാത്ത പച്ചക്കറികൾ തമിഴ്നാട്, മഹാരാഷ്ട്രയിലെ നാസിക് തുടങ്ങിയിടങ്ങളിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് കേരളത്തിലെത്തിക്കും.
Discussion about this post