സിവിൽ എഞ്ചിനീയറായ അഭിജിത്ത് പട്ടേലിന്റെ ജീവിതം മാറ്റിമറിച്ചത് വാഴ കൃഷിയാണ്. മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയായ അഭിജിത്ത് പൂനയിലെ ഡി.വൈ പാട്ടീൽ കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം കൃഷിയാണ് ഉപജീവനമാർഗമായി തെരഞ്ഞെടുത്തത്.
ഈ തീരുമാനം കുടുംബത്തിൽ നിന്ന് തന്നെ എതിർപ്പുകൾ സൃഷ്ടിച്ചു. പക്ഷേ എതിർപ്പുകൾ എല്ലാം അവഗണിച്ച് 2020 ൽ അദ്ദേഹം 4 ഏക്കർ കൃഷിയിടത്തിൽ ചുവന്ന വാഴ കൃഷി ചെയ്യാൻ തീരുമാനിച്ചു. അതിൽനിന്ന് 60 ടൺ ചുവന്ന വാഴപ്പഴം വിളവെടുത്തു. റെഡ് ബനാനയുടെ സാധ്യതകളെപ്പറ്റി അദ്ദേഹം പലയിടങ്ങളിൽ അന്വേഷിച്ചിട്ടായിരുന്നു കൃഷി ചെയ്തത്. സമർത്ഥമായ മാർക്കറ്റിംഗ് രീതികളാണ് അഭിജിത്തിന്റെ സംരംഭത്തെ ഹിറ്റാക്കിയത്. മുംബൈ ഡൽഹി എന്നിവിടങ്ങളിലെ റിലയൻസ് മോൾസ്, ടാറ്റാ മോൾസ് പോലുള്ള പ്രമുഖ റീട്ടെയിൽമാർക്ക് റെഡ് വാഴപ്പഴം വിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു. കിലോഗ്രാമിന് 55- 60 രൂപ നിരക്കിൽ വാഴപ്പഴം വിറ്റു. ഈ സംരംഭം അദ്ദേഹത്തിന് ₹35 ലക്ഷം ലാഭം നേടിക്കൊടുത്തു.
Discussion about this post