മഹാരാഷ്ട്രയിലെ പരമ്പരാഗത നെൽവിത്തി നം നസർബാത്ത് സ്വന്തം കൃഷിയിടത്തിൽ വിളയിച്ചു വിജയം കൈവരിച്ചിരിക്കുകയാണ് കൊട്ടാരക്കര പൂവറ്റൂർ സ്വദേശി കിഴക്ക് ശ്യാമളത്തിൽ ബി.സുബിത്ത്. ഇന്ത്യയിൽ തന്നെ വില കൂടിയ അരികളിൽ ഒരു ഇനമാണ് നസർബാത്ത്.
ഇത് പ്രമേഹ രോഗികൾക്കും കഴിക്കാം.ഇതിന്റെ ഓലയ്ക്ക് ഡാർക്ക് വയലറ്റ് നിറമാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ അരിയിൽ നിയാസിൻ, തയാമിൻ എന്ന വിറ്റാമിനുകൾ ധാരാളം ഉള്ളതിനാൽ ഹൃദയം,നാഡീവ്യൂഹം എന്നിവയുടെ പ്രവർത്തനത്തെ സഹായിക്കുമെന്ന് പറയുന്നു. ഒപ്പം ഇരുമ്പ്, ബോറോൺ, സിങ്ക് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് നസർബാത്ത് അരി
Discussion about this post