നാളികേരത്തിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾക്ക് മൂന്ന് കോടി വരെ സബ്സിഡി നൽകാൻ ദേശീയ നാളികേര വികസന ബോർഡ് തീരുമാനിച്ചു. 50 ലക്ഷം രൂപ വരെ ഉണ്ടായിരുന്ന സബ്സിഡിയാണ് പരമാവധി മൂന്ന് കോടി രൂപയാക്കി വർദ്ധിപ്പിച്ചത്. തേങ്ങയുടെ സംസ്കരണം, മൂല്യവർധന, തോപ്പുകളിലെ കീടരോഗ നിയന്ത്രണം എന്നിവയ്ക്കുള്ള ഗവേഷണത്തിന് 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സാമ്പത്തിക സഹായം അനുവദിക്കും. കർഷകർക്ക് കരിക്ക് പാർലർ തുടങ്ങാനും ഉണ്ടക്കൊപ്രാ, മില്ലിംഗ് കോപ്ര, കരിക്ക് സംസ്കരണം എന്നിവയ്ക്കുള്ള സൗകര്യമൊരുക്കാനും കർഷക കൂട്ടായ്മകൾക്ക് വ്യക്തികൾക്കും സംഘങ്ങൾക്കും കൊപ്ര തരംതിരിക്കൽ, ഗ്രേഡിങ്, ഉണക്കൽ എന്നിവയ്ക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനും മൊത്തം ചിലവിന്റെ 50% അല്ലെങ്കിൽ പരമാവധി 3 ലക്ഷം രൂപ സബ്സിഡി കിട്ടും. ഉണ്ടക്കൊപ്ര യൂണിറ്റിൽ ദിവസം പരമാവധി 12,000, മില്ലിങ് യൂണിറ്റിൽ കുറഞ്ഞത് 500 എന്നിങ്ങനെ സംസ്കരണശേഷി വേണം. കരിക്ക് യൂണിറ്റുകൾക്ക് ഇത് മണിക്കൂറിൽ 80 മുതൽ 100 എണ്ണം ആണ്. മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിൽക്കുന്ന കിയോസുകൾക്ക് റീ ഇമ്പേഴ്സ്മെന്റ് രീതിയിൽ സബ്സിഡി ലഭിക്കും കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാൻ 0484 23 76553
Discussion about this post