ജഗൻസ് മില്ലറ്റ് ബാങ്ക് തിരുവല്ലയും, പെരിങ്ങര പഞ്ചായത്തും കുടുംബശ്രീ പെരിങ്ങര സിഡിഎസും ചേർന്ന് ഒരുക്കുന്ന’മില്ലറ്റ് ന്യൂട്രി ലഞ്ച്’ നാളെ മുതൽ തിരുവല്ല ടൗൺ, പെരിങ്ങര, കാവുംഭാഗം തുടങ്ങിയ സമീപസ്ഥലങ്ങളിലെ ഓഫീസുകൾ,ഷോപ്പുകൾ എന്നിവിടങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഉച്ചഭക്ഷണ സമയത്ത് എത്തിച്ചു നൽകുന്നു. ഓരോ ദിവസവും വ്യത്യസ്തങ്ങളായ ചെറു ധാന്യങ്ങൾ ഉപയോഗിച്ചുള്ള മില്ലറ്റ് തൈര് സാദം 350 ഗ്രാം+ മില്ലറ്റ് അവൽ നനച്ചത് 50 ഗ്രാം + വെജിറ്റബിൾ സാലഡ് 100 ഗ്രാം എന്നിവ അടങ്ങിയ ഒരു ന്യൂട്രി ലഞ്ച് കിറ്റിന് ഡെലിവറി ചാർജ് ഉൾപ്പെടെ100 രൂപയാണ് വില. മില്ലറ്റ് ന്യൂട്രി ലഞ്ച് ആവശ്യമുള്ളവർ 7356057389 എന്ന വാട്സ്ആപ്പ് നമ്പറിൽ രാവിലെ 10 മണിക്ക് മുൻപായി ബുക്ക് ചെയ്യേണ്ടതാണ്.

ലോക ആരോഗ്യ സംഘടന നാളെയുടെ ഭക്ഷണം എന്ന് വിശേഷിപ്പിച്ചിട്ടുള്ള ചെറുധാന്യങ്ങൾ ഒരു നേരമെങ്കിലും നമ്മുടെ ഭക്ഷണരീതിയുടെ ഭാഗമാക്കുന്നത് ഏറെ പ്രധാനമാണ്. ഇവ പോഷകങ്ങളുടെയും നാരുകളുടെയും കലവറയാണ്. കൂടാതെ 100% ഗ്ളൂട്ടൻ രഹിതവുമാണ്.
Discussion about this post