രാസവളങ്ങളുടെ വില കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പൊട്ടാഷ് ചാക്കിന് 250 രൂപയാണ് വർദ്ധിപ്പിച്ചത്. പൊട്ടാഷും നൈട്രജനും ഫോസ്ഫറസും ചേർന്ന കൂട്ടുവളങ്ങൾക്കും വില വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്സിഡിയിൽ കുറവ് വരുത്തിയത് വിലവർധനവിന് കാരണമായിട്ടുണ്ട് .
2017 മുതൽ വളം സബ്സിഡി കർഷകർക്ക് നേരിട്ട് നൽകാതെ രാസവളം കമ്പനിക്കാണ് നൽകുന്നത്. പൊട്ടാഷിന് 1550 രൂപയിൽ നിന്ന് 1800 രൂപയും, ഫാക്ടം ഫോസിന് 1400ൽ നിന്ന് 1350 രൂപയുമായി വില വർദ്ധിപ്പിച്ചിട്ടുണ്ട്. യൂറിയയുടെ വില 266.50 രൂപയിൽ തുടരുകയാണെങ്കിലും ഇത് ആവശ്യത്തിന് കിട്ടാനില്ലെന്ന് കർഷകർ പറയുന്നു.
Discussion about this post