കേരളത്തിന്റെ സ്വന്തം ചക്കയ്ക്ക് ഉത്തരേന്ത്യയില്‍ വൻ ഡിമാൻഡ് . ഐഎഎൻഎസ് റിപ്പോർട്ടു പ്രകാരം ഒരു മാസം മുൻപു കിലോ 50 രൂപ മാത്രം വില ഉണ്ടായിരുന്ന ചക്കയ്ക്ക് ഇപ്പോൾ കിലോ 120 രൂപ മുതലാണ് വില. ഇരട്ടിയിലധികം വില വർധന. പക്ഷി പനി, കൊറോണ റിപ്പോർട്ട് ചെയ്‌തതോടെ കുടി ചിക്കൻ, ബീഫ്, മട്ടൻ എന്നിവ ഉൾപ്പെടെ എല്ലാത്തിന്റെയും വില ഇടിഞ്ഞു.ബദൽ ഭക്ഷണം തേടിയുള്ള നെട്ടോട്ടത്തിൽ മാംസ സ്നേഹികൾ എത്തി നില്കുന്നത് ചക്കയിലാണ് .ചിക്കന് പകരം നമ്മുടെ ചക്കയാണ് താരമായിരിക്കുന്നത്. ബിരിയാണിയിൽ പോലും ചിക്കന് പകരം ചേർക്കുന്നത് ചക്കയാണ്. ചക്ക ചേർത്ത ബിരിയാണിയ്ക്ക് ലക്‌നൗവിൽ ഇപ്പോൾ വൻ ഡിമാന്റാണ്.എന്നാല്‍ ചക്ക കിട്ടാനില്ല എന്നതാണ് കേരളത്തിന് പുറത്തെ അവസ്ഥ.
നൂറു രൂപയ്ക്കു മുകളിൽ വിലയുണ്ടായിരുന്ന ഇറച്ചികോഴികൾക്ക് ആകട്ടെ വില കിലോയ്ക്ക് 80 രൂപയിലും താഴെയും..കേരളത്തിൽ വില ഇതിലും താഴെയാണ്. ഇതോടെ മാംസാഹാരത്തിനെതിരെ വ്യാജ സന്ദേശങ്ങൾ.പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ സംസ്ഥാനങ്ങളിലെ പൗൾട്രി ഫാം അസോസിയേഷനുകൾ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post