ക്ഷീര വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 1 ലോക ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് തിരുവനന്തപുരം ജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് മത്സരങ്ങൾ യൂപി & ഹൈസ്കൂൾ വിഭാഗങ്ങൾക്കായും ഉപന്യാസരചന, ഡയറി ക്വിസ് മത്സരം എന്നിവ ഹൈസ്കൂൾ വിഭാഗത്തിനു മാത്രമായും നടത്തുന്നതാണ്. പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ 2025 മെയ് മാസം 22 നു വൈകുന്നേരം 4.00 മണിക്ക് മുമ്പായി ഈ പരിശീലന കേന്ദ്രവുമായി ഫോൺ മുഖേനയോ, നേരിട്ടോ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ നം. 0471-2440911 6238718457. മത്സരങ്ങളിൽ പങ്കെടുക്കാൻ വരുന്നവർ സ്കൂൾ ഐഡന്റിറ്റി കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. സ്കൂൾ ഐ.ഡി.കാർഡ്/പ്രിൻസിപ്പാളിൻ്റെ സാക്ഷ്യപത്രം എന്നിവ ഇല്ലാത്തവരെ പരിഗണിക്കുന്നതല്ല.
Content summery : Many competitions are being organized for school students as part of World Milk Day
Discussion about this post