വയനാട് ജില്ലയില്‍ കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചീഫ് ഡിസീസ ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ്, പാലോട് അറിയിക്കുന്നു.
കുരങ്ങുകളുടെ മരണം ശ്രദ്ധയില്‍ പെട്ടാല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ് ഓഫീസിലോ, വനം വന്യജീവി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവടെയോ വിവരം അറിയിക്കുക. വനയോരമേഖലയിലും
കുരങ്ങുകളുടെ മരണം ഉണ്ടായ മേഖലയിലും മൃഗങ്ങളെ മേയാന്‍ വിടരുത്. വനമേഖലയില്‍ നിന്നും മൃഗങ്ങള്‍ക്കുളള പച്ചിലതീറ്റ ശേഖരിക്കരുത്.
കുരങ്ങുകളുടെ മൃതശരീരം ശരിയായ സുരക്ഷാ ആവരണമില്ലാതെ പൊതുജനങ്ങള്‍ കൈകാര്യം ചെയ്യരുത്. കുരങ്ങുകളുടെ മൃതശരീരം ശരിയായ സുരക്ഷാ ആവരണമില്ലാതെ പൊതുജനങ്ങള്‍ കൈകാര്യം ചെയ്യാനിടവരുന്ന സാഹചര്യം ഒഴിവാക്കുക. കുരങ്ങുകളുടെ മൃതശരീരം കാണപ്പെട്ട വനമേഖലയില്‍ മേയാന്‍ പോയിരുന്ന മൃഗങ്ങള്‍ തിരികെയെത്തുമ്പോള്‍ ബാഹ്യപരാദങ്ങള്‍ നശിപ്പിക്കുന്നതിനുളള മരുന്നുകള്‍ സ്‌പ്രേ ചെയ്യുക. ഏപ്രില്‍ മാസം വരെ അതീവ ജാഗ്രത തുടരുക. വനമേഖലയില്‍ പ്രവേശിച്ചവരോ, വനയോര
മേഖലയിലുളളവരോ ആയ ആളുകള്‍ക്ക് കടുത്ത പനി, വയറിളക്കം, ശര്‍ദ്ദില്‍, രക്തസ്രാവം, തലവേദന, മതിഭ്രമം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ആര്യേഗ്യവകുപ്പ് ഹോസ്പിറ്റലുകളില്‍
പരിശോധനയ്ക്ക് പോകുക.
Discussion about this post